കൊച്ചി: സംഗീത മോഹനെ അറിയാത്ത വീട്ടമ്മമാർ ഉണ്ടാകില്ല. കവിളത്തൊരു മറുകുമായി ദൂരദർശനിലൂടെയായിരുന്നു സംഗീത മോഹൻ പ്രേക്ഷകർക്ക് സുപരിചിതയാണ്. ഇന്നും സീരിയൽ ലോകത്ത് സജീവിമല്ലെങ്കിലും സംഗീത അഭിനയിക്കുന്നുണ്ട്. എന്നും സ്വീകരണമുറിയിൽ വരുന്ന സംഗീതയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികമാർക്കും കാര്യമായി ഒന്നും അറിയില്ല.

അവിവാഹിതയാണ് സംഗീത മോഹൻ. അമ്പതിനോടടുത്ത് പ്രായം വരുന്ന സംഗീത മുമ്പ് വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ വിവാഹത്തിന് മുൻപുള്ള സെക്സാണ് നല്ലത് എന്നായിരുന്നു പറഞ്ഞത്. അതിന്റെ പേരിൽ ഒരുപാട് വിവാദങ്ങളിൽ സംഗീത ചെന്ന് പെട്ടിരുന്നു. താളം തെറ്റിയ ജീവിതം സീരിയലും പ്രശസ്തിയും പണവും ഒറ്റയ്ക്കുള്ള ജീവിതവും സംഗീതയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചിരുന്നു എന്ന് പാപ്പരാസികൾ പറയുന്നു. ഒരിക്കൽ മദ്യപിച്ച് ലക്ക് കെട്ട് സംഗീത പൊലീസുകാരോട് വഴക്കിടുന്ന വീഡിയോ വൈറലായിരുന്നു.

തമിഴ് നാട്ടിലെ ചെന്നൈയിൽ ജനിച്ച മലയാളിയാണ് സംഗീത. അച്ഛനും അമ്മയും സർക്കർ ഉദ്ദോഗസ്ഥരായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സംഗീത അഭിനയിച്ചു തുടങ്ങിയത്. കിളിമാർക് കുടകളുടെ പരസ്യത്തിൽ അഭിനയിച്ചുകൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്. സഹോദരി സരിതയും ഈ പരസ്യത്തിൽ സംഗീതയ്ക്കൊപ്പം ഉണ്ടായിരുന്നു. സീരിയലിലേക്ക് സൗമിനി എന്ന സീരിയൽ അഭിനയിച്ചുകൊണ്ടാണ് സംഗീത സീരിയൽ രംഗത്തേക്ക് കടക്കുന്നത്.

ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയലിനൊപ്പം സംഗീതയും ഹിറ്റായി. ചന്ദ്രോദയം സംഗീതയുടെ കാലമായി മാറിയിരുന്നു പിന്നീട് സീരിയൽ ലോകം. അതിന് സഹായിച്ച സീരിയലായിരുന്നു ദൂരദർശനിലെ ചന്ദ്രോദയം ജ്വാലയായി സംഗീത അഭിനയിച്ച് ഹിറ്റായ മറ്റൊരു സീരിയലാണ് ജ്വാലയായി. അഞ്ചേ അഞ്ച് മെഗസ്സീരിയലുകളിൽ മാത്രമാണ് സംഗീത അഭിനയിച്ചത്. അഞ്ചും ഹിറ്റ്. സൗമിനിയും ചന്ദ്രോദയവും ജ്വാലയായും കൂടാതെ കൈരളി ടിവിയിലെ വാസ്തവത്തിലും മഴവിൽ മനോരമയിലെ ദത്തുപുത്രിയിലും സംഗീത അഭിനയിച്ചു.

ഇതിന് പുറമേ സീരിയലുകൾക്ക് തിരക്കഥയും നിർവഹിച്ചിരുന്നു വാസ്തവത്തിനും മഴവിൽ മനോരമയിലെ ആത്മസഖിക്കും കഥ- തിരക്കഥ- സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് സംഗീതയാണ്. സിനിമയിലുംസാന്നിധ്യം അറിയിച്ച സംഗീത സായ് വർ തിരുമേനി, ജീവൻ മാസൈ, സൗണ്ട് ഓഫ് ബൂട്ട്, ലിസ്സമയുടെ വീട്, മിലി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.