- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസ്സിൽ സംഗീത സാഹിത്യ സംഗമവേദി-ഒക്ടോബർ 29ന്
ഗാർലന്റ്(ഡാളസ്): കേരള അസ്സോസിയേഷൻ ഓഫ് ഡാളസ് ഒക്ടോബർ 29 ഞായറാഴ്ചവൈകീട്ട് 3.30 മുതൽ സംഗീത സാഹിത്യ സംഗമവേദി സംഘടിപ്പിക്കുന്നു.ഇലപൊഴിയും കാലത്തിന്റെ അടയാളങ്ങളും പേറി ശരത് കാലത്തിലെ ഒരു നല്ലസാഹായാനത്തിൽ മലയാളി മനസ്സിന്റെ മടക്കുകളിൽ മയിൽപീലി തുണ്ടുകളുമായിഎന്നെന്നും സൂക്ഷിക്കുന്ന ചില മനോഹര ഗാനങ്ങളുടെ ഭംഗിയും ഭാഷയുംഭാവദീപ്തിയും കോർത്തിണക്കി കേരള അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന സംഗീതസാഹിത്യ സായാഹ്നത്തിൽ കേരള ഗവൺമെന്റ് മുൻ ചീഫ് സെക്രട്ടറിയും,മലയാള സർവ്വകലാശാല വൈസ് ചാൻസലറും കവിയും ഗാനരചയിതാവുമായ കെ.ജയകുമാർമുഖ്യാതിഥിയായും എത്തുന്നു. ഒപ്പു കാൻസർ രേഗികൾക്കിടയിൽപ്രവർത്തിച്ചു ശ്രദ്ധേയയായ ഷീബാ അമീറും(സൊളേസ്) പങ്കെടുക്കുന്നു. ചന്ദനലേപസുഗന്ധം ചൂടിയ സ്വന്തം രചനകളും വയലാർ, ഒ.എൻ.വി. പ്രതിഭകൾപകർന്നു നൽകിയ ചില കാവ്യതല്ലജങ്ങളും വിവരിച്ചു. ഡാളസ്സിലെ ഗായകരുടെപിന്നണിയോടെ കേരള അസ്സോസിയേഷൻ കോൺഫ്രൻസ് ഹാളിൽഅണിയിച്ചൊരുക്കുന്ന അപൂർവ്വ വേദിയിലേക്ക് ഏവരേയും സ്വാഗതംചെയ്യുന്നതായി പ്രസിഡന്റ് ബാബു സി.മാത്യു, സെക്രട്ടറി റോയ് കൊടുവ
ഗാർലന്റ്(ഡാളസ്): കേരള അസ്സോസിയേഷൻ ഓഫ് ഡാളസ് ഒക്ടോബർ 29 ഞായറാഴ്ചവൈകീട്ട് 3.30 മുതൽ സംഗീത സാഹിത്യ സംഗമവേദി സംഘടിപ്പിക്കുന്നു.ഇലപൊഴിയും കാലത്തിന്റെ അടയാളങ്ങളും പേറി ശരത് കാലത്തിലെ ഒരു നല്ലസാഹായാനത്തിൽ മലയാളി മനസ്സിന്റെ മടക്കുകളിൽ മയിൽപീലി തുണ്ടുകളുമായിഎന്നെന്നും സൂക്ഷിക്കുന്ന ചില മനോഹര ഗാനങ്ങളുടെ ഭംഗിയും ഭാഷയുംഭാവദീപ്തിയും കോർത്തിണക്കി കേരള അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന സംഗീതസാഹിത്യ സായാഹ്നത്തിൽ കേരള ഗവൺമെന്റ് മുൻ ചീഫ് സെക്രട്ടറിയും,മലയാള സർവ്വകലാശാല വൈസ് ചാൻസലറും കവിയും ഗാനരചയിതാവുമായ കെ.ജയകുമാർമുഖ്യാതിഥിയായും എത്തുന്നു. ഒപ്പു കാൻസർ രേഗികൾക്കിടയിൽപ്രവർത്തിച്ചു ശ്രദ്ധേയയായ ഷീബാ അമീറും(സൊളേസ്) പങ്കെടുക്കുന്നു.
ചന്ദനലേപസുഗന്ധം ചൂടിയ സ്വന്തം രചനകളും വയലാർ, ഒ.എൻ.വി. പ്രതിഭകൾപകർന്നു നൽകിയ ചില കാവ്യതല്ലജങ്ങളും വിവരിച്ചു. ഡാളസ്സിലെ ഗായകരുടെപിന്നണിയോടെ കേരള അസ്സോസിയേഷൻ കോൺഫ്രൻസ് ഹാളിൽഅണിയിച്ചൊരുക്കുന്ന അപൂർവ്വ വേദിയിലേക്ക് ഏവരേയും സ്വാഗതംചെയ്യുന്നതായി പ്രസിഡന്റ് ബാബു സി.മാത്യു, സെക്രട്ടറി റോയ് കൊടുവത്തു
എന്നിവർ അറിയിച്ചു.