- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതംമാറ്റ ലോബിയുടെ കാശുവാങ്ങി ജീവിച്ചിരുന്ന ഒരു ഇടതു തള്ളയെ ആരോ വെടിവച്ചു കൊന്നു; ഗൗരി ലങ്കേഷിന്റെ മരണം ആഘോഷിക്കുന്ന ദേശീയ സംഘപരിവാർ നേതാക്കൾക്കൊപ്പം കേരളത്തിൽനിന്നും ഒരു സംഘിക്കുട്ടി; മാർക്സിസ്റ്റ് ശൂർപണകയെന്നും നക്സലൈറ്റെന്നും അധിക്ഷേപം
തിരുവനന്തപുരം: ബെംഗലുരുവിൽ വെടിയേറ്റു മരിച്ച മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ അധിക്ഷേപിച്ച് മലയാളി യുവതിയുടെ ഫെയ്‌സബുക്ക് പോസ്റ്റ് വിവാദമാകുന്നു. ലക്ഷ്മി കാനത്ത് എന്ന യുവതിയുടെ അക്കൗണ്ടിൽ നിന്നാണ് ഗൗരി ലങ്കേഷിനെ അധിക്ഷേപിച്ച് പോസ്റ്റിട്ടിരിക്കുന്നത്. മതം മാറ്റ ലോബിയുടെ കാശുവാങ്ങി ജീവിച്ചിരുന്ന ഒരു ഇടതു തള്ളയായിരുന്നു. ആരോ വെടിവച്ചു കൊന്നു. എന്നായിരുന്നു ഇവരുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയിയിൽനിന്ന് ഉയർന്നു വരുന്നത്. പ്രതിഷേധം ശക്തമാകുകയും ഫ്രീതിങ്കേഴ്‌സ് പോലുള്ള ഗ്രൂപ്പുകൾ ഏറ്റെടുത്തതിനു പിന്നാലെ ഈ വിവിദപോസ്റ്റ് ടൈംലൈനിൽനിന്നും അപ്രത്യക്ഷമാകുകയും കുറച്ചുകൂടി വിശദമായ പോസ്റ്റ് കടപ്പാടോടെ പ്രത്യക്ഷപ്പെടുകയുമായിരുന്നു. ആളുകളെക്കുറിച്ചു അപവാദപ്രചാരണം നടത്തിയ കുറ്റത്തിന് ആറുമാസം തടവിനും 10,000 രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ച മുതിർന്ന അപവാദ പ്രചാരക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചെന്നും കൽബുർഗിയെകൊന്ന കോൺഗ്രസ് കരാകും ഇതും ചെയ്തതെന്നുമാണ് ഈ പോസ്റ്റ
തിരുവനന്തപുരം: ബെംഗലുരുവിൽ വെടിയേറ്റു മരിച്ച മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ അധിക്ഷേപിച്ച് മലയാളി യുവതിയുടെ ഫെയ്‌സബുക്ക് പോസ്റ്റ് വിവാദമാകുന്നു. ലക്ഷ്മി കാനത്ത് എന്ന യുവതിയുടെ അക്കൗണ്ടിൽ നിന്നാണ് ഗൗരി ലങ്കേഷിനെ അധിക്ഷേപിച്ച് പോസ്റ്റിട്ടിരിക്കുന്നത്.
മതം മാറ്റ ലോബിയുടെ കാശുവാങ്ങി ജീവിച്ചിരുന്ന ഒരു ഇടതു തള്ളയായിരുന്നു. ആരോ വെടിവച്ചു കൊന്നു. എന്നായിരുന്നു ഇവരുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയിയിൽനിന്ന് ഉയർന്നു വരുന്നത്. പ്രതിഷേധം ശക്തമാകുകയും ഫ്രീതിങ്കേഴ്‌സ് പോലുള്ള ഗ്രൂപ്പുകൾ ഏറ്റെടുത്തതിനു പിന്നാലെ ഈ വിവിദപോസ്റ്റ് ടൈംലൈനിൽനിന്നും അപ്രത്യക്ഷമാകുകയും കുറച്ചുകൂടി വിശദമായ പോസ്റ്റ് കടപ്പാടോടെ പ്രത്യക്ഷപ്പെടുകയുമായിരുന്നു.
ആളുകളെക്കുറിച്ചു അപവാദപ്രചാരണം നടത്തിയ കുറ്റത്തിന് ആറുമാസം തടവിനും 10,000 രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ച മുതിർന്ന അപവാദ പ്രചാരക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചെന്നും കൽബുർഗിയെകൊന്ന കോൺഗ്രസ് കരാകും ഇതും ചെയ്തതെന്നുമാണ് ഈ പോസ്റ്റിൽ പറയുന്നത്.
കൽബുർഗിയെ കൊന്നവരെ ഇതുവരെ കോൺഗ്രസ് സർക്കാർ പിടിച്ചില്ല. മതംമാറ്റ ലോബിയുടെ കാശ് വാങ്ങി ജീവിച്ചിരുന്ന ഒരു ഇടത് കുബുദ്ധി ജീവി ആയിരുന്നു എന്ന് കേൾക്കുന്നു ഇവർ. ആരോ വെടി വച്ചു കൊന്നു...കഷ്ടം ! ഇതുവരെ കുൽബുർഗി വധം നടത്തിയ പ്രതികളെ പിടിക്കാൻ കഴിയാത്ത കർണാടകം ഭരിക്കുന്ന കോൺഗ്രസ് സർക്കാരിന് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു ഈ കൊലയും കണ്ടുപിടിക്കാൻ ആകാതെ നീട്ടി കൊണ്ടുപോയാൽ ആർക്കാണ് ഗുണം എന്നത് ഊഹിക്കാം... ഇങ്ങനെ തുടരുന്നതാണ് ഈ പോസ്റ്റ്.
അതേസമയം ലക്ഷ്മി കാനത്ത് എന്ന പേരിലുള്ള ഈ ഫേസ്‌ബുക്ക് വ്യാജമാണെന്നാണ് വിവരം. ബിജെപി അനുകൂല പ്രചാരണം മാത്രമാണ് ഈ ഫേസ്‌ബുക്കി അക്കൗണ്ടിൽ ഷെയർ ചെയ്തിരിക്കുന്നത്. സ്റ്റാൻഡ് വിത്ത് വി മുരളീധരൻ എന്ന ഹാഷ് ടാഗും വ്യാപകമായി ഇവരുടെ ടൈലൈനിലുണ്ട്.
ഇതിനിടെ തീവ്ര ഹിന്ദുത്വ വാദത്തിന്റെ വിമർശകയായിരുന്നമാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവത്തിൽ ആഹ്ലാദവുമായി സംഘപരിവാറുകാർ വ്യാപകമായി സോഷ്യൽ മീഡിയിയൽ് സജീവമായിട്ടുണ്ട്. ഇവർക്കൊപ്പം തന്നെ ചില മാധ്യമപ്രവർത്തകരും ആഹ്ലാദം പങ്കുവെച്ച് ട്വിറ്ററിൽ എത്തിയിട്ടുണ്ട്.
മരണവാർത്ത പുറത്ത് വന്നതിനു പിന്നാലെ തന്നെ തങ്ങളുടെ സന്തോഷം പങ്കുവെച്ച് സംഘപരിവാർ ക്യാമ്പുകൾ രംഗത്തെത്തുകയായിരുന്നു. ഇത് സന്തോഷിക്കേണ്ട സമയമാണെന്നും ഹിന്ദുരാഷ്ട്രം വിജയിക്കട്ടെ എന്നുമായിരുന്നു കമന്റുകളിൽ പലതും. മാർക്സിസ്റ്റ് ശൂർപണകയെന്നും ഗൗരി ലങ്കേഷിനെ ഇവർ വിശേഷിപ്പിക്കുന്നു.
പ്രമുഖ കന്നട പത്രമായ വിശ്വവാണിയുടെ എഡിറ്റർ ഇൻ ചീഫ് നക്സൽ അനുഭാവിയ മാധ്യമപ്രവർത്തക വീട്ടിൽ വെടിയേറ്റ് മരിച്ചെന്നായിരുന്നു ട്വീറ്റിൽ കുറിച്ചത്. കൽബർഗിയുടെ കൊലപാതകത്തെ തുടർന്ന് സംഘപരിവാർ ഭീകരതയ്ക്കെതിരെ നിരന്തരം സംസാരിച്ചതാണ് ഗൗരി ലങ്കേഷിനെ നക്സലിസ്റ്റായും കൊല്ലപ്പെടേണ്ടവരായും സംഘപരിവാർ ക്യാമ്പുകൾ ചിത്രീകരിക്കാൻ കാരണം.