- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്രയെ മറ്റൊരു യു.പി ആക്കാനുറച്ച് അമിത് ഷാ; 50,000 വോളണ്ടിയർമാരെ രംഗത്തിറക്കി സംഘപരിവാരം; അകാലചരമം അടയാനൊരുങ്ങി മണ്ണിന്റെ മക്കൾ വാദത്തിൽ പിറന്ന ശിവസേന
മുബൈ: ഉത്തർപ്രദേശിൽ കൈവരിച്ചതുപോലെ അഭൂതപൂർവമായൊരു വിജയത്തിന് കളമൊരുക്കുകയാണ് മഹാരാഷ്ട്രയിൽ ബിജെപി. സംഘപരിവാറിനെ ഉപയോഗിച്ച് ശിവസേനയെ നേരിടുകയും നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് വിജയം കൈവരിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. ബിജെപി തനിച്ച് അധികാരത്തിലെത്തിയാൽ, അത് ശിവസേനയുടെ അന്ത്യം കുറിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ലോക്
മുബൈ: ഉത്തർപ്രദേശിൽ കൈവരിച്ചതുപോലെ അഭൂതപൂർവമായൊരു വിജയത്തിന് കളമൊരുക്കുകയാണ് മഹാരാഷ്ട്രയിൽ ബിജെപി. സംഘപരിവാറിനെ ഉപയോഗിച്ച് ശിവസേനയെ നേരിടുകയും നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് വിജയം കൈവരിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. ബിജെപി തനിച്ച് അധികാരത്തിലെത്തിയാൽ, അത് ശിവസേനയുടെ അന്ത്യം കുറിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൈവരിച്ച വിജയത്തിന് പിന്നിൽ സംഘപരിവാറിന്റെ സ്വാധീനം വളരെ വലുതായിരുന്നു. ഉത്തർപ്രദേശിൽ ആർ.എസ്.എസിനെ ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞതോടെയാണ് സംസ്ഥാനത്തെ മുമ്പൊന്നുമില്ലാത്തത്ര വിജയം ബിജെപി ആർജിച്ചതും. ഇതേ മാർഗം തന്നെ മഹാരാഷ്ട്രയിലും പയറ്റാനാണ് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ ഉദ്ദേശിക്കുന്നത്.
ശിവസേനയും ബിജെപിയുമായുള്ള കാൽനൂറ്റാണ്ടു പിന്നിട്ട സഖ്യം പിരിഞ്ഞതിനുശേഷമുള്ള തിരഞ്ഞെടുപ്പാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. ആർ.എസ്.എസിനെക്കൊണ്ടല്ലാതെ ശിവസേനയെ നേരിടാനാകില്ലെന്നും പാർട്ടിക്ക് ബോധ്യമുണ്ട്. ഇതിന്റെ ഭാഗമായാണ് 50,00-ത്തോളം വോളണ്ടിയർമാരെ സംഘടപ്പിക്കാൻ ബിജെപി തയ്യാറെടുക്കുന്നത്. യു.പിയിലെ വിജയത്തിന് ചുക്കാൻ പിടിച്ച അമിത് ഷാ മഹാരാഷ്ട്രയിലും നേരിട്ട് രംഗത്തിറങ്ങുന്നുണ്ട്. ഇതിന് പുറമെ, പ്രധാനമന്ത്രി നരേന്ദ്ര മോദി 15-ഓളം പൊതുയോഗങ്ങളിൽ പ്രസംഗിക്കാനുമെത്തും.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബർ 15 വരെ സംസ്ഥാനത്ത് തുടരാൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറോട് ബിജെപി നിർദേശിച്ചിട്ടുണ്ട്. ജാവദേക്കറും അമിത് ഷായും ചേർന്നാകും മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
സഖ്യം പിരിഞ്ഞശേഷം ശിവസേന ബിജെപിക്കെതിരെ പല രീതിയിലുള്ള ആക്രമണങ്ങളാണ് നടത്തുന്നത്. എന്നാൽ, ഇതിനെയൊക്കെ മോദി തരംഗത്തിൽ അതിജീവിക്കാനാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ശിവസേനയെക്കാൾ രാഷ്ട്രീയ ശക്തിയുണ്ടെന്നതും ബിജെപിക്ക് ആത്മവിശ്വാസം കൂട്ടുന്നു. അയൽസംസ്ഥാനങ്ങളായ മധ്യപ്രദേശിൽനിന്നും ഗുജറാത്തിൽനിന്നും ആയിരക്കണക്കിന് ആർ.എസ്.എസ് പ്രവർത്തകർ വരുംദിവസങ്ങളിൽ മഹാരാഷ്ട്രയിലെത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കുചേരും.
ശിവസേനയുമായുള്ള ഭിന്നിപ്പിനെക്കാൾ, കോൺഗ്രസ്-എൻ.സി.പി ഭരണത്തിന്റെ കെടുകാര്യസ്ഥത മുഖ്യ ആയുധമാക്കാനാണ് ബിജെപിയുടെ തീരുമാനം. അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബിജെപി നേതൃയോഗം സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ, ശിവസേനയ്‌ക്കെതിരെ നേരിട്ടുള്ള ആക്രമണം നടത്തേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. മോദിയുടെ വരവും കേന്ദ്രത്തിലെ ഭരണനേട്ടങ്ങളും മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടാനാവുമെന്നും ബിജെപി കരുതുന്നു.