- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായിയെയും കോൺഗ്രസിനെയും പ്രസംസിച്ച സുരേഷ് ഗോപിയുടെ മംഗളൂരു പ്രസംഗത്തിനെതിരെ സംഘപരിവാർ പടനീക്കം; ബിജെപി പ്രവർത്തകരെ പ്രതിക്കൂട്ടിൽ നിർത്തിയ എംപി ചെയ്തത് ക്ഷമിക്കാനാവാത്ത തെറ്റെന്ന് കണ്ണൂരിലെ പാർട്ടിക്കാർ; പരാതിയുമായി കുമ്മനം രാജശേഖരന്റെ മുന്നിൽ നേതാക്കൾ
കണ്ണൂർ: സുരേഷ് ഗോപി എം. പി.യുടെ മംഗളൂരു പ്രസംഗത്തിനെതിരെ സംഘപരിവാറിൽ പടനീക്കം. ബിജെപി. ആർ.എസ്. എസ്. പ്രവർത്തകർക്ക് നേരെ സിപിഐ.(എം.) നടത്തുന്ന അക്രമങ്ങൾക്കെതിരെ മംഗളൂരു സിറ്റിസൻസ് കൗൺസിൽ യോഗം ഉത്ഘാടനം ചെയ്യവേ സുരേഷ് ഗോപി നടത്തിയ പ്രസംഗമാണ് വിവാദങ്ങൾ തൊടുത്തു വിട്ടത്. പാർട്ടികളുടെ താങ്ങു പറ്റി പ്രവർത്തിക്കുന്ന തീവ്ര സ്വഭാവമുള്ള ആളുകളാണ് ഈ രണ്ടു വിഭാഗങ്ങളിലും അക്രമങ്ങളുണ്ടാക്കുന്നതെന്നും ഇവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ ആർ.എസ്.എസും സിപിഐ.(എം.) ഉം തയ്യാറാവണമെന്നാണ് സുരേഷ് ഗോപി പ്രസംഗിച്ചത്. മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനെ ഉയർത്തിക്കാട്ടിയും കോൺഗ്രസ്സിനെ ശ്ലാഘിച്ചും അദ്ദേഹത്തിന്റെ പ്രസംഗം നേതാക്കളും പ്രസംഗകരും അക്ഷമയോടെയാണ് കേട്ടത്. സ്വന്തം പാർട്ടിയുടെ നയമോ പരിപാടിയോ മേന്മയോ പരാമർശിക്കാൻ സുരേഷ് ഗോപി സമയം കണ്ടില്ല എന്നതും പ്രതിഷേധത്തിന് ആക്കം കൂട്ടി. കർണ്ണാടകത്തിൽ കോൺഗ്രസ്സുമായി ഇഞ്ചോടിഞ്ച് പൊരുതുന്ന ബിജെപി.ക്ക് അനുകൂലമായി ഒരാഴ്ചമുമ്പ് പാർട്ടിയിൽ ചേർന്ന സുരേഷ് ഗോപിക്ക് ഒന്നും പറയാനുണ്ട
കണ്ണൂർ: സുരേഷ് ഗോപി എം. പി.യുടെ മംഗളൂരു പ്രസംഗത്തിനെതിരെ സംഘപരിവാറിൽ പടനീക്കം. ബിജെപി. ആർ.എസ്. എസ്. പ്രവർത്തകർക്ക് നേരെ സിപിഐ.(എം.) നടത്തുന്ന അക്രമങ്ങൾക്കെതിരെ മംഗളൂരു സിറ്റിസൻസ് കൗൺസിൽ യോഗം ഉത്ഘാടനം ചെയ്യവേ സുരേഷ് ഗോപി നടത്തിയ പ്രസംഗമാണ് വിവാദങ്ങൾ തൊടുത്തു വിട്ടത്. പാർട്ടികളുടെ താങ്ങു പറ്റി പ്രവർത്തിക്കുന്ന തീവ്ര സ്വഭാവമുള്ള ആളുകളാണ് ഈ രണ്ടു വിഭാഗങ്ങളിലും അക്രമങ്ങളുണ്ടാക്കുന്നതെന്നും ഇവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ ആർ.എസ്.എസും സിപിഐ.(എം.) ഉം തയ്യാറാവണമെന്നാണ് സുരേഷ് ഗോപി പ്രസംഗിച്ചത്.
മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനെ ഉയർത്തിക്കാട്ടിയും കോൺഗ്രസ്സിനെ ശ്ലാഘിച്ചും അദ്ദേഹത്തിന്റെ പ്രസംഗം നേതാക്കളും പ്രസംഗകരും അക്ഷമയോടെയാണ് കേട്ടത്. സ്വന്തം പാർട്ടിയുടെ നയമോ പരിപാടിയോ മേന്മയോ പരാമർശിക്കാൻ സുരേഷ് ഗോപി സമയം കണ്ടില്ല എന്നതും പ്രതിഷേധത്തിന് ആക്കം കൂട്ടി. കർണ്ണാടകത്തിൽ കോൺഗ്രസ്സുമായി ഇഞ്ചോടിഞ്ച് പൊരുതുന്ന ബിജെപി.ക്ക് അനുകൂലമായി ഒരാഴ്ചമുമ്പ് പാർട്ടിയിൽ ചേർന്ന സുരേഷ് ഗോപിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.
വയലന്റ് ബിഹേവിയർ പാറ്റേൺ ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസ്സെന്നും ഇടതു പക്ഷത്താണെങ്കിലും അക്രമ സ്വഭാവമില്ലാത്ത പാർട്ടി സിപിഐ. ആണെന്നും സുരേഷ് ഗോപി എടുത്തു പറയുകയും ചെയ്തു. സിറ്റിസൺസ് കൗൺസിലിലെ മലയാളികളടക്കമുള്ളവർ സുരേഷ് ഗോപിയുടെ പ്രസംഗത്തെ കടുത്ത എതിർപ്പോടെയാണ് കേട്ടിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വളരെ മാന്യനാണെന്നും താൻ സമീപിച്ചപ്പോഴെല്ലാം മാന്യനും തന്മയത്വമുള്ള വ്യക്തിയായാണ് കണ്ടതെന്നും കണ്ണൂരിലെ അക്രമങ്ങൾക്ക് അറുതി വരുത്താൻ അദ്ദേഹം ക്രിയാത്മക നടപടികൾ കൈകൊള്ളുമെന്നുമാണ് പ്രതീക്ഷ. എതിർ പക്ഷത്തേക്ക് ശരങ്ങൾ ഉണ്ടായിട്ടേയില്ല എന്നു ബിജെപി.ക്ക് പറയാനാവില്ല. എല്ലാവരും നിർത്തണം. എന്നാണ് സുരേഷ് ഗോപിയുടെ ഉപദേശം.
സിപിഐ.(എം.) അക്രമങ്ങൾ ദേശീയ തലത്തിൽ ഉയർത്തിക്കാട്ടാനായിരുന്നു സംഘപരിവാർ നേതൃത്വത്തിൽ മംഗളൂരുവിലെ സിറ്റിസൻസ് കൗൺസിൽ യോഗം സംഘടിപ്പിച്ചത്. എന്നാൽ സിപിഐ.(എം.) നേയും അതിന്റെ നേതാക്കളായ പിണറായി , കോടിയേരി എന്നിവരെ വെള്ള പൂശുന്ന സമീപനമാണ് സുരേഷ് ഗോപിയുടേത്. പിണറായി, കോടിയേരി, പി.ജയരാജൻ, എന്നിവരെ ദേശീയ തലത്തിൽ അക്രമത്തിന്റെ നേതാക്കളായി ചിത്രീകരിക്കാനുള്ള സംഘപരിവാറിന്റെ ശ്രമത്തിനാണ് സുരേഷ് ഗോപിയുടെ പ്രസംഗത്തിലൂടെ തിരിച്ചടിയായത്. ഭരിക്കുന്നവരല്ല ക്രൂരരായ അണികളാണ് സംഘർഷത്തിനുത്തരവാദികളെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
സിപിഐ.(എം.) മാത്രമാണ് കണ്ണൂരിലെ അക്രമത്തിന് പിന്നിലെന്ന സംഘപരിവാറിന്റെ നിലപാടിൽ നിന്നും തീർത്തും വ്യത്യസ്ഥമാണ് അക്രമത്തിന് എല്ലവരും ഉത്തരവാദികളെന്ന സുരേഷ് ഗോപിയുടെ നിലപാട്. സുരേഷ് ഗോപി പാർട്ടിയിൽ വന്നിട്ട് ദിവസങ്ങളേ ആയുള്ളൂവെന്നും സിപിഐ.(എം,) ഉം അതിലെ നേതാക്കളേയും കുറിച്ചുള്ള പാർട്ടി നിലപാട് ബിജെപി. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ പറഞ്ഞു കഴിഞ്ഞതാണെന്നും ജില്ലാ പ്രസിഡണ്ട് പി.സത്യ പ്രകാശ് മറുനാടൻ മലയാളിയോട് പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങൾക്ക് സിപിഐ.(എം.) മാത്രമാണ് ഉത്തരവാദിയെന്നും മറിച്ച് ആരെങ്കിലും എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ അത് അവരുടെ വ്യക്തിപരമായ അഭിപ്രായമായേ കാണാൻ കഴിയുകയുള്ളൂവെന്നും സത്യ പ്രകാശ് പറയുന്നു.
എന്നാൽ സുരേഷ് ഗോപിക്ക് മംഗളൂരുവിലെ ചടങ്ങിൽ വച്ചു തന്നെ കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി എന്ന പരിവേഷമുള്ള സി. സദാനന്ദൻ മാസ്റ്റർ മറുപടി നൽകിയിരുന്നു. 87 സംഘപരിവാർ പ്രവർത്തകർ കൊല്ലപ്പെട്ട ജില്ലയാണ് കണ്ണൂരെന്നും തിരികെ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ നീതി നിഷേധിക്കപ്പെട്ടപ്പോൾ നിയമം കൈയിലെടുക്കേണ്ടി വന്നതാണെന്നും സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ തന്നെ സദാനന്ദൻ മസ്റ്റർ പറഞ്ഞു. സിപിഐ.(എം.) കൊലപ്പെടുത്തിയവരിൽ എതിർ കക്ഷികളായ കോൺഗ്രസ്സ്, മുസ്ലിം ലീഗ് എന്നിവർ മാത്രമല്ല സ്വന്തം മുന്നണിയിലെ കക്ഷിയായ സിപിഐ. പ്രവർത്തകനെ പോലും അവർ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് സദാന്ദൻ മാസ്റ്റർ വ്യക്തമാക്കി. ഈ സമയം എല്ലാം സുരേഷ് ഗോപി കേൾക്കുന്നുണ്ടായിരുന്നു.



