മലയാളത്തിലെ നായികാ താരങ്ങളിൽ പലരും സിനിമയ്ക്ക് പുറത്തും ഗ്ലാമറസ് വസ്ത്രങ്ങളിൽ ശ്രദ്ധിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ്. വിവാഹ വേളയിലും മറ്റ് ചടങ്ങുകളിലും വിവാഹ ജോഡികളെക്കാളും കൂടുതലായി തങ്ങൾ ശ്രദ്ധിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക നടികളും. അത്തരം ആഗ്രഹത്തിന്റെ തിളങ്ങുന്ന പ്രതിഫലനമാണ് നടി സാനിയ ഈയപ്പൻ കാട്ടിത്തന്നത്. വെറും പതിനാറു വയസ്സേ പ്രായം ഉള്ളൂവെങ്കിലും സ്‌റ്റൈലിൽ മുൻനിര നായികമാർക്കൊപ്പമായിരിക്കും  സാനിയ ഇനി ഇടം പിടിക്കുക.

വ്യത്യസ്ഥമായ രീതിയിലുള്ള ഔട്ട് ഫിറ്റിൽ ആരാധകർക്ക് മുൻപിൽ എത്തുന്നതുകൊണ്ട് തന്നെ ഫാഷൻ വിദഗ്ദ്ധർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാനിയ. സിനിമയിൽ മാത്രമല്ല പൊതു ചടങ്ങുകളിലും എപ്പോഴും ശ്രദ്ധാ കേന്ദ്രവും സാനിയ തന്നെ.  കഴിഞ്ഞ ദിവസം സിനിമാ താരം അർജുൻ അശോകന്റെ വിവാഹത്തിന് എത്തിയ സാനിയയുടെ ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. സ്‌കർട്ടും ടോപ്പും ധരിച്ചാണ് സാനിയ വിവാഹച്ചടങ്ങിൽ തിളങ്ങിയത്. ഫ്‌ളോറൽ അഴകുള്ള സ്‌കർട്ടിന് എബ്രോയട്രി ബെൽറ്റിന്റെ അകമ്പടിയുമായതോടെ സാനിയ കൂടുതൽ സുന്ദരിയായി.

സ്ലീവല്‌സ് ടോപ്പിന്റെ സ്റ്റേറ്റ്മന്റ് സ്ട്രാപിലും ഹാന്റ് എബ്രോയട്രിയുടെ സൗന്ദര്യം പ്രകടമാണ്. എന്നാൽ അമിതമായി ആഭരണങ്ങൾ ഇട്ട് സാനിയ 'ഓവറാക്കിയില്ല'. ഒരു കമ്മൽ മാത്രമായിരുന്നു സാനിയ ആഭരണമായി ധരിച്ചിരുന്നത്. പൂർണിമ ഇന്ദ്രജിത്തിന്റെ പ്രാണയ്ക്കാണ് സാനിയയുടെ വസ്ത്രാലങ്കാരത്തിന്റെ മുഴുവൻ ക്രെഡിറ്റ്. കൊച്ചി മരേട്ടിൽ നടന്ന ഒരു പരിപാടിയിൽ സാനിയയുടെ വസ്ത്രവും ഗെറ്റപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഓഫ് വൈറ്റ് കോക്ടെയിൽ ഫ്രോക്കായായിരുന്നു സാനിയ അണിഞ്ഞിരുന്നത്. ഗ്ലാമർ നൽകി ട്രെൻഡി ഓഫ് ഷോൾഡർ. അസമിട്രിക്കൽ ബോട്ടവും ഡ്രാപ്പ് കട്ടുകളും ഒന്നിക്കുന്ന സൗന്ദര്യം. പ്രാണയുടെ മാജിക് തന്നെയായിരുന്നു സാനിയയുടെ ഈ ലുക്കിനു പിന്നിലും.

 
 
 
View this post on Instagram

Happily engaged...♥️