ദുബായ്: ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യാ പാക്കിസ്ഥാൻ ഏഷ്യാക്കപ്പ്് പോരാട്ടം ഉടൻ ആരംഭിക്കാനിരിക്കേ ഭർത്താവ് ഷൊയൈബ് മാലിക്കിനെ ട്രോളുന്നവർക്കെതിരെ കിടിലൻ മറുപടിയുമായി ടെന്നീസ് താരം സാനിയ മിർസ. ഇന്ത്യ-പാക്ക് മത്സരത്തിന് ഇനി 24 മണിക്കൂർ പോലും തികച്ചില്ല. കുറച്ച് ദിവസത്തേക്ക് സമൂഹ മാധ്യമങ്ങളിൽ നിന്നും സൈൻ ഔട്ട് ചെയ്യുന്നതാണ് നല്ലത്. ഇനി കാണാനും കേൾക്കാനും പോകുന്ന കാര്യങ്ങൾ സാധാരണക്കാരനായ വ്യക്തിയെപ്പോലും അസുഖ ബാധിതനാക്കും.

അപ്പോൾ പിന്നെ ഗർഭിണിയുടെ കാര്യം പറയേണ്ടതില്ലല്ലോ.എന്നാൽ ഇത് വെറുമൊരു ക്രിക്കറ്റ് മത്സരം മാത്രമാണെന്ന് ഓർക്കണമെന്നും സാനിയ ട്വിറ്ററിൽ കുറിച്ചിരുന്നു.ഇന്ത്യാ-പാക് മത്സരം നടക്കുമ്പോൾ സാനിയ ആരെ പിന്തുണക്കുമെന്ന രീതിയിൽ മുമ്പും സാനിയ ചോദ്യങ്ങൾ നേരിട്ടുണ്ട്. ഭർത്താവിന്റെ ടീമിനെയോ മാതൃ രാജ്യത്തെയോ എന്ന രീതിയിലായിരുന്നു ചോദ്യങ്ങളെല്ലാം. അന്നെല്ലാം സാനിയ അതിന് കൃത്യമായ മറുപടി നൽകുകയും ചെയ്തട്ടുണ്ട്.

ചാമ്പ്യൻസ് ട്രോഫി ഫൈനലിനു ശേഷം ഇതാദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുന്നത്. ഇന്നത്തെ മത്സരത്തിലെ വിജയികളാകും ഗ്രൂപ്പ് ചാമ്പ്യന്മാർ. ഇന്ന് ജയിക്കുന്ന ടീമിന് സെമിയിൽ അഫ്ഗാൻ-ബംഗ്ലാദേശ് മത്സരത്തിൽ തോൽക്കുന്നവരെ നേരിടണം.