- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹിക്കാനാവാത്തത് രാജ്യസ്നേഹം സംശയിക്കുമ്പോൾ; 19കാരിയായിരുന്നപ്പോൾ ഉണ്ടായ മനസ്സല്ല ഇപ്പോൾ; സാനിയാ മിർസയ്ക്ക് പറയാനുള്ളത്
ന്യൂഡൽഹി: രാജ്യസ്നേഹമില്ലാത്തവളെന്ന പരാമർശം കേൾക്കേണ്ടി വന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ വേദനയെന്ന് ടെന്നീസ് താരം സാനിയ മിർസ. ആത്മകഥയായ എയ്സ് എഗെയ്ൻസ്റ്റ് ഓഡ്സിന്റെ പ്രകാശനത്തോടനുബന്ധിച്ച് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സാനിയ മനസ്സ് തുറക്കുന്നത്. എന്നാൽ പ്രായം കൂടിയപ്പോൾ ഇതിനെ നേരിടാൻ പഠിച്ചെന്നും ടെന്നീസ് താരം പറയുന്നു. ''രാജ്യസ്നേഹമില്ലാത്തവളെന്ന് ആളുകൾ വിളിക്കുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോകും. 19 വയസ്സുകാരിയായിരുന്നപ്പോൾ അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ 29 വയസ്സിലെത്തി നിൽക്കുമ്പോൾ പക്വതയ്ക്കനുസരിച്ച് എനിക്ക് ചിന്തിക്കാൻ കഴിയുന്നുണ്ട്. 110 കോടി ജനങ്ങളുള്ള ഇന്ത്യയിൽ എല്ലാവരും ബോധത്തോടെ സംസാരിക്കണമെന്ന് നമ്മൾ പ്രതീക്ഷിച്ചിട്ട് കാര്യമില്ല. 10 കോടി ജനങ്ങൾക്ക് എന്റെ ദേശഭക്തിയിൽ സംശയമുണ്ടെങ്കിലും ഞാൻ അത് കാര്യമാക്കുന്നില്ല. എന്നെ സ്നേഹിക്കാൻ ബാക്കി 100 കോടി ജനങ്ങളുണ്ട്.''-അഭിമുഖത്തിൽ സാനിയ പറഞ്ഞു. വിവാഹ ജീവിതത്തെ കുറിച്ചും സാനിയ തന്റെ കാഴ്
ന്യൂഡൽഹി: രാജ്യസ്നേഹമില്ലാത്തവളെന്ന പരാമർശം കേൾക്കേണ്ടി വന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ വേദനയെന്ന് ടെന്നീസ് താരം സാനിയ മിർസ. ആത്മകഥയായ എയ്സ് എഗെയ്ൻസ്റ്റ് ഓഡ്സിന്റെ പ്രകാശനത്തോടനുബന്ധിച്ച് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സാനിയ മനസ്സ് തുറക്കുന്നത്. എന്നാൽ പ്രായം കൂടിയപ്പോൾ ഇതിനെ നേരിടാൻ പഠിച്ചെന്നും ടെന്നീസ് താരം പറയുന്നു.
''രാജ്യസ്നേഹമില്ലാത്തവളെന്ന് ആളുകൾ വിളിക്കുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോകും. 19 വയസ്സുകാരിയായിരുന്നപ്പോൾ അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ 29 വയസ്സിലെത്തി നിൽക്കുമ്പോൾ പക്വതയ്ക്കനുസരിച്ച് എനിക്ക് ചിന്തിക്കാൻ കഴിയുന്നുണ്ട്. 110 കോടി ജനങ്ങളുള്ള ഇന്ത്യയിൽ എല്ലാവരും ബോധത്തോടെ സംസാരിക്കണമെന്ന് നമ്മൾ പ്രതീക്ഷിച്ചിട്ട് കാര്യമില്ല. 10 കോടി ജനങ്ങൾക്ക് എന്റെ ദേശഭക്തിയിൽ സംശയമുണ്ടെങ്കിലും ഞാൻ അത് കാര്യമാക്കുന്നില്ല. എന്നെ സ്നേഹിക്കാൻ ബാക്കി 100 കോടി ജനങ്ങളുണ്ട്.''-അഭിമുഖത്തിൽ സാനിയ പറഞ്ഞു.
വിവാഹ ജീവിതത്തെ കുറിച്ചും സാനിയ തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കി. വിവാഹം ഒന്നിന്റെയും അവസാനമല്ലെന്നും നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന ജോലി വിവാഹശേഷവും തുടരുന്നതിൽ എന്താണ് പ്രശ്നമെന്നും സാനിയ ചോദിച്ചു. ''രണ്ടു പേരും തമ്മിലുള്ള അകലം കൂടുന്നതിൽ നമുക്ക് ബുദ്ധിമുട്ട് തോന്നും. പക്ഷേ എല്ലാം ഒരേ സമയത്ത് ലഭിക്കണമെന്ന് വാശി പിടിക്കാൻ പറ്റില്ല. ഷൊയ്ബ് മാലിക്കുമൊത്തുള്ള ജീവിതത്തെ കുറിച്ചും സാനിയ പറയുന്നു.
''പരസ്പരം വിട്ടുവീഴ്ച്ചയോടെ ജീവിക്കുന്ന പലരെയും എനിക്കറിയാം. പക്ഷേ എന്റെയും ഷൊയ്ബിന്റെയും ജീവിതം വളരെ വ്യക്തമാണ്. കളി തുടരുന്നത് എന്നെയും ഷൊയ്ബിനെയും ബാധിക്കുന്ന കാര്യമല്ല. ഒരു ദിവസം ഞാൻ കുടുംബജീവിതം തുടങ്ങും. ഞാൻ അമ്മയാകും, ഭക്ഷണമുണ്ടാക്കും. പക്ഷേ അതിനുള്ള സമയമായിട്ടില്ല. ഇപ്പോൾ ഞാൻ ടെന്നീസിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നുമില്ല.'' സാനിയ കൂട്ടിച്ചേർത്തു.