ലണ്ടൻ: ലണ്ടനിൽ ഒഴിവുകാലം ആസ്വദിക്കുകയാണ് ഇന്ത്യൻ ടെ്‌നിസ് താരം സാനിയ മിർസയും ഭർത്താവും പാക് ക്രിക്കറ്ററുമായ ഷുഐബ്മാലിക്കും. ലണ്ടൻ കണ്ട് കറങ്ങി അടിച്ചും ഫോട്ടോ എടുത്തും വളരെ ത്രില്ലിലാണ് ഇവർ. ഒപ്പം കൂട്ടിന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സഹീർഖാനും ആശിഷ് നെഹ്‌റയും അസ്ഹർ മുഹമ്മൂദും ഉണ്ട്. എല്ലാവരും ഒന്നിച്ചുള്ള ഫോട്ടോ സാനിയ ട്വിറ്റർ പങ്കുവെയ്ക്കുകയും ചെയ്തു.

വിംബിൾഡണിൽ മത്സരിക്കാനാണ് സാനിയ ലണ്ടനിലെത്തിയത്. എന്നാൽ വനിതാ ഡബിൾസിലും മികസഡ് ഡബ്ൾസിലും പ്രീക്വാർട്ടറിൽ തന്നെ സാനിയ പുറത്തായി. അതേസമയം ചാമ്പ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാൻ കിരീടം നേടിയതിന്റെ സന്തോഷത്തിലാണ് ഷുഐബ്. ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചാണ് പാക്കിസ്ഥാൻ ചാമ്പ്യന്മാരായത്. ഓവലിൽ നടന്ന ഫൈനലിന് ശേഷവും ഷുഐബ് ലണ്ടനിൽ തങ്ങുകയായിരുന്നു.

പിന്നീട് ഇരുവരും ഒരുമിച്ച് ഒഴിവുകാലം ലണ്ടനിൽ തന്നെ അടിച്ചു പൊളിക്കാനും തീരുമാനിച്ചു. 2010ലാണ് സാനിയയും ഷുഐബും തമ്മിലുള്ള വിവാഹം നടന്നത്. കുറച്ചു കാലമായി ഇരുവരും ഒരുമിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത് വിരളമായിരുന്നു. ഒന്നിച്ചുള്ള ചിത്രങ്ങൾ സാനിയയും ഷുഐബും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുമില്ല. സാനിയയും ഷുഐബും തമ്മിലുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടിയെന്ന് അതിനിടയിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം നിഷേധിച്ച് സാനിയ രംഗത്തെത്തുകയും ചെയ്തു.