ന്ത്യയുടെ അഭിമാനതാരമായ സാനിയ മിർസയും പാക്കിസ്ഥാൻ ക്രിക്കറ്ററായ ഷോയ്ബ് മാലിക്കുമായിട്ടുള്ള വിവാഹബന്ധം തകർച്ചയിലെന്ന് റിപ്പോർട്ട് വന്നത് കഴിഞ്ഞ ദിവസമാണ്. ഈ റിപ്പോർട്ടിന് പിന്നാലെ ബന്ധം തകരാനുണ്ടായ കാരണങ്ങൾ തേടിയുള്ള പരക്കം പാച്ചിലിലാണ് മാദ്ധ്യമങ്ങൾ. ഒടുവിൽ അവർ കണ്ടെത്തിയിരിക്കുന്നത് ഷോയ്ബിന് പാക് നടി ഹുമൈമയുമായുള്ള ബന്ധമാണ് ഇതിന് കാരണമെന്നാണ്.

കഴിഞ്ഞദിവസം കറാച്ചിയിൽ ഹുമൈമ മാലിക് ഒരു അത്താഴവിരുന്ന് നടത്തിയിരുന്നു. പ്രശസ്തർ പങ്കെടുത്ത ചടങ്ങിൽ ഹുമൈമയും ഷോയ ബും വലിയ സേന്താഷത്തിലായിരുന്നെന്നും കാമുകി കാമുകന്മാരെപ്പോലെ അടുത്തിടപഴകിയെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

എന്നാൽ പ്രചരിക്കുന്ന വാർത്തകളിൽ കഴമ്പില്ലെന്നു ഹുമൈമ പറഞ്ഞു. അടുത്തയിടെ റിലീസായ ചിത്രം വൻവിജയമായതിന്റെ സന്തോഷത്തിന് അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി വിരുന്ന് നടത്തിയെന്നും അതിൽ മറ്റുള്ളവരെപ്പോലെ ഷോയ്ബും അതിഥിയായിരുന്ന തായി പാക് നടി പറഞ്ഞു.

ഈ വർഷം ആദ്യം മുതൽ ഇരുവരുടെയും വിവാഹമോചനം സംബന്ധിച്ച കഥകൾ പരന്നിരുന്നു. എന്നാൽ ഇരുവരും ഇക്കാര്യം നിഷേധിച്ചിരുന്നു. വിവാഹജീവിതത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് ഇതുവരെ വ്യക്തമായി സാനിയ പ്രതികരിച്ചില്ല. ഇരുവരും തമ്മിലുള്ള അകൽച്ചയുടെ തെളിവായിരുന്നു കഴിഞ്ഞ ഈദ് പെരുന്നാൾ. ഒരു ടൂർണമെന്റിനുശേഷം ഹൈദരാബാദിലെ വീട്ടിലാണ് കുടുംബാംഗ ങ്ങളോടൊപ്പം സാനിയ ഈദ് ആഘോഷിച്ചത്. ഷോയ്ബ് ഈ സമയം അമ്മയോടൊപ്പം സിയാൽകോട്ടിലെ വീട്ടിലും. ടെന്നീസ്
ജീവിതത്തെക്കുറിച്ചു നടത്തിയ പ്രസ്താവനയിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയെക്കുറിച്ച് പറഞ്ഞെങ്കിലും ഷോയ്ബിനെക്കുറിച്ച് സാനിയ പരാമർശിച്ചില്ല.

എന്തുകൊണ്ടാണ് സാനിയയുമൊരുമിച്ചുള്ള ഫോട്ടോകൾ ഇപ്പോൾ ഫേസ്‌ബുക്കിൽ ഇല്ലാത്തതെന്ന ആരാധകരുടെ ചോദ്യത്തിനു മറുപടിയായി അവളോടു ചോദിക്കൂ എന്നായിരുന്നു ഷോയ്ബിന്റെ മറുപടി. എട്ടുമാസമായി ഇരുവരും പരസ്പരം ഒഴിവാക്കിയുള്ള ജീവിതമാണ്. സാനിയയെ വിവാഹം കഴിക്കാൻ ആദ്യ ഭാര്യ അയേഷ സിദ്ദിഖിയെ, ഷോയ്ബ് ഉപേക്ഷിച്ചിരുന്നു. സാനിയയാവാട്ടെ തന്റെ കളിക്കൂട്ടുകാരനെ ഒഴിവാക്കിയാണ് ഷൊയ്ബിനെ സ്വീകരിച്ചത്.