ഒസ്ട്രാവ: ഒസ്ട്രാവ ഓപ്പൺ വനിതാ ഡബിൾസ് കിരീടത്തിൽ മുത്തമിട്ട് സാനിയാ സഖ്യം. ചൈനീസ് താരം ഷുവായി സാങ്ങിനൊപ്പമാണ് സാനിയയുടെ കിരീടനേട്ടം. ഇന്ത്യൻ താരത്തിന്റെ കരിയറിലെ 43-ാം ഡബ്ല്യു.ടി.എ കിരീടമാണിത്.

ഫൈനലിൽ രണ്ടാം സീഡായ ഇന്തോ-ചൈനീസ് ജോഡി മൂന്നാം സീഡായ അമേരിക്കയുടെ ക്രിസ്റ്റ്യൻ-ന്യൂസീലന്റിന്റെ റൗട്ട്ലിഫെ സഖ്യത്തെ തോൽപ്പിച്ചു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. മത്സരം ഒരു മണിക്കൂറും നാല് മിനിറ്റും നീണ്ടുനിന്നു. സ്‌കോർ: 6-3,6-2. 2021-ൽ ഇന്ത്യൻ താരത്തിന്റെ ആദ്യ ടെന്നീസ് കിരീടനേട്ടമാണിത്.

ഈ സീസണിൽ സാനിയ മിർസയുടെ രണ്ടാം ഫൈനലാണിത്. നേരത്തെ ക്ലെവ്ലാന്റ് ലേഡീസ് ഓപ്പണിൽ ഫൈനലിലെത്തിയിരുന്നു. അമേരിക്കൻ താരം ക്രിസ്റ്റ്യൻ മക്ഹെയ്ൽ ആയിരുന്നു അന്ന് ഡബിൾസ് പങ്കാളി.