അറ്റ് ലാന്റ: ജോർജിയയിൽ വിഷവാതകം ശ്വസിച്ച് മലയാളി കൊല്ലപ്പെട്ടു. പത്തനംതിട്ട കുന്നത്താനം സ്വദേശി സനീഷ് കുമാർ ണ് കൊല്ലപ്പെട്ടത്.

സനീഷിനൊപ്പമുണ്ടായിരുന്ന രണ്ട് പഞ്ചാബി സ്വദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇവർ താമസിക്കുന്ന വീട്ടിലെ പാചകവാതക കണക്ഷനിൽ നിന്ന് വാതകം ചോർന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി സനീഷിന്റെ സുഹൃത്തുക്കൾ അറിയിച്ചു. അതേസമയം മൃതദേഹം നാട്ടിലെത്തിക്കാൻ എംബസി സഹകരിക്കുന്നില്ലെന്ന് സുഹൃത്തുക്കൾ ആരോപിച്ചു.