ടി നിക്കി ഗൽറാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗൽറാണി ലൈംഗികാ രോപണവുമായി രംഗത്ത്. കന്നഡ സംവിധായകനായ രവി ശ്രീവാസ്തവയ്‌ക്കെതിരെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. 2006 ൽ ഗെണ്ഡ ഹെണ്ഡത്തിയിൽ അഭിനയിക്കുമ്പോഴാണ് രവിയിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് സഞ്ജന പറഞ്ഞു.

കരിയറിന്റെ തുടക്കകാലത്ത് നേരിട്ട ദുരനുഭവത്തെകുറിച്ചാണ് നടിയിപ്പോൾ മീ ടു വെളിപ്പെടുത്തലുകൾക്കിടെ തുറന്ന് പറഞ്ഞത്.2006-ൽ ബോളിവുഡ് ചിത്രം മർഡറിന്റെ റീമേക്കായ ഗെണ്ഡ ഹെണ്ഡത്തിയിൽ അഭിനയിക്കുമ്പോഴാണ് രവിയിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് സഞ്ജന പറയുന്നു.തുടർച്ചയായ ദിവസങ്ങളിൽ തന്റെ അനുവാദമില്ലാതെ ഒരു ചുംബന രംഗം ആവർത്തിച്ചുചിത്രീകരിച്ചെന്നാണ് സഞ്ജനയുടെ ആരോപണം.

'തുടർച്ചയായ ദിവസങ്ങളിൽ അനുവാദമില്ലാതെ ഒരു ചുംബന രംഗം ആവർത്തിച്ചു ചിത്രീകരിച്ചു കൊണ്ടിരുന്നു. എതിർത്തപ്പോൾ എങ്ങിനെ ഷൂട്ട് ചെയ്യണമെന്ന് തന്നെ പഠിപ്പിക്കരുതെന്ന് സംവിധായകൻ തന്നെ ശാസിച്ചു. എവിടെയൊക്കെയാണ് ക്യാമറകൾ വച്ചിരിക്കുന്നതെന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ല. അതും അസ്വസ്ഥയാക്കി' സഞ്ജന പറഞ്ഞു.

ഞാൻ അന്ന് ചെറിയ സ്വപ്നങ്ങളുള്ള കൊച്ചു പെൺകുട്ടിയായിരുന്നു. ഒരു പാഷന്റെ പുറത്താണ് സിനിമയിൽ വരാൻ ആഗ്രഹിച്ചത്. അതിന് ശേഷം പഠിത്തത്തിലേക്ക് തിരിച്ചു പോകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഞാൻ അന്ന് പ്ലസ് വണ്ണിനാണ് പഠിച്ചിക്കുന്നത്. അപ്പോഴാണ് ഈ സംവിധായകൻ 'മർഡർ' എന്ന ബോളിവുഡ് ചിത്രം എന്നെ കാണിക്കുന്നതും അത് കന്നഡയിലേയ്ക്ക് റീമേക്ക് ചെയ്യാൻ താല്പര്യം പ്രകടിപ്പിക്കുന്നതും. ഞാൻ എതിർത്തപ്പോൾ ചിത്രം തെന്നിന്ത്യൻ ആസ്വാദക നിലവാരത്തിനനുസരച്ചേ ചെയ്യൂള്ളൂ എന്ന് വ്യക്തമാക്കി.

സിനിമയിലേക്കുള്ള നല്ല തുടക്കം മിസ്സാക്കിക്കളയാൻ താത്പര്യമില്ലാതിരുന്നതുകൊണ്ട് ഞാൻ അതിൽ ഒരു ചുംബനരംഗത്തിൽ അഭിനയിക്കാൻ സമ്മതം അറിയിച്ചു. ബാങ്കോക്കിലായിരുന്നു ഷൂട്ടിങ്. അമ്മയെ കൂടെ കൊണ്ടുപോരാൻ അവർ സമ്മതിച്ചു. പക്ഷേ, അവിടെ എത്തിയപ്പോൾ അമ്മയെ സെറ്റിൽ കൊണ്ടുപോകാനാവില്ല എന്നായി. അതിന് ശേഷം ഓരോ ദിവസവും അവർ ചുംബന രംഗങ്ങളുടെ എണ്ണം കൂട്ടാൻ തുടങ്ങി. ക്യാമറ എന്റെ നെഞ്ചത്തും കാലുകളിലേക്കും വൾഗറായ രീതിയിൽ ഫോക്കസ് ചെയ്ത് ചിത്രീകരിക്കാൻ തുടങ്ങിയെന്നും സഞ്ജന ആരോപിക്കുന്നു.

ഞാൻ എതിർത്തപ്പോൾ അവർ എന്റെ കരിയർ തകർക്കുമെന്നും പറയുന്നതെല്ലാം അനുസരിക്കണമെന്നും ഭീഷണിപ്പെടുത്തി. സ്വപ്നങ്ങളുള്ള ഒരു ചെറിയ പെൺകുട്ടിയായിരുന്നു താനെന്നും അവർ തന്നെ ചൂഷണം ചെയ്തുവെന്നും സഞ്ജന ആരോപിക്കുന്നു.

എന്നാൽ സഞ്ജനയുടെ ആരോപണത്തെ രവി ശ്രീവാസ്തവ നിഷേധിച്ചു. ഇത്രയും നാൾ നടി എന്തു ചെയ്യുകയായിരുന്നുവെന്നാണ് അദ്ദേഹം ചോദിക്കുന്നത്. കഴിഞ്ഞ 25 വർഷമായി താൻ സൃഷ്ടിച്ചെടുത്ത ഇമേജിനെ ഈ ആരോപണം നശിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.