മുംബൈ: അമേരിക്കയിൽ എത്തിയ സൂപ്പർതാരം സഞ്ജയ് ദത്തിന് സർപ്രൈസ് പിറന്നാൾ ആഘോഷം. വിമാനത്തിന്റെ സഹായത്താൽ ആകാശത്ത് വച്ചാണ് സുഹൃത്ത് പരേഷ് ഗെലാനി കൂട്ടുകാരന് പിറന്നാൾ ആശംസകൾ നേർന്നത്. വീട്ടിലിരുന്ന് ഈ ദൃശ്യം ആസ്വദിക്കുന്ന ദത്തിനെയും വിഡിയോയിൽ കാണാം. ഈ ദൃശ്യങ്ങൾ വൈറലാക്കുകയാണ് സഞ്ജയ് ദത്തിന്റെ ആരാധകർ.

ആകാശത്ത് ആസംസകൾ കാട്ടുകയാണ് കൂട്ടുകാരൻ. ഇതാണ് സഞ്ജയ് ദത്ത് വീട്ടിൽ നിന്ന് കിട്ടുന്നത്. കാൻസർ രോഗത്തെ അതിജീവിച്ച സഞ്ജയ് ദത്ത് ഏറെ കാലത്തിന് ശേഷമാണ് അമേരിക്കയിൽ എത്തുന്നത്. ദുബായിലാണ് പ്രധാന താമസം. ചികിൽസാർത്ഥമാണ് ഇപ്പോഴത്തെ അമേരിക്കൻ യാത്ര.

മോഹൻലാൽ, സുഹൃത്ത് സമീർ ഹംസ തുടങ്ങിവരും സഞ്ജയ് ദത്തിന് പിറന്നാൾ ആശംസകളുമായി എത്തി. കഴിഞ്ഞ ദീപാവലിക്ക് ദുബായിയിലെ സഞ്ജയ് ദത്തിന്റെ വീട്ടിൽ മോഹൻലാലും സമീർഹംസയും ഒത്തു കൂടിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും ആരാധകരുടെ ഇടയിലും വൈറലായിരുന്നു. സഞ്ജയ് ദത്തിന്റെ അടുത്ത സുഹൃത്തു കൂടിയാണ് സമീർ.

 
 
 
View this post on Instagram

A post shared by Paresh Ghelani (@pareshghelani)

മുമ്പ് ടാഡാ കേസിൽ ജയിൽ മോചിതനായപ്പോഴും സഞ്ജയ് ദത്തിനെ സ്വീകരിക്കാൻ എത്തിയവരിൽ ഒരാളാണ് സമീർ. വീട്ടിലെ പല ചടങ്ങിലും പ്രധാനിയായി സമീർ സഞ്ജയ് ദത്തിനൊപ്പം ഉള്ള ഫോട്ടോകളും വൈറലാണ്. നേരത്തെ മൈസൂരിൽ മോഹൻലാലും സഞ്ജയ് ദത്തും ഒത്തു ചേർന്നപ്പോഴും അവർക്കൊപ്പം സമീർ ഹംസ ഉണ്ടായിരുന്നു.

മലയാളത്തിൽ മോഹൻലാലുമായി സഞ്ജയ് ദത്തിന് അടുത്ത ബന്ധമുണ്ട്. കേസിൽ കുറ്റവിമുക്തനായി തിരച്ചെത്തിയ സഞ്ജയ് ദത്തിനെ പരസ്യമായി പിന്തുണച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. ഈ സൗഹൃദങ്ങളാണ് പിറന്നാളിലും ആശംസകളുമായി നിറയുന്നത്. മെഡിക്കൽ ട്രീറ്റ്‌മെന്റിന്റെ ഭാഗമായാണ് സഞ്ജയ് ദത്ത് അമേരിക്കയിൽ തുടരുന്നത്.

 
 
 
View this post on Instagram

A post shared by Mohanlal (@mohanlal)

സഞ്ജു ബാബയെന്നാണ് മോഹൻലാൽ സഞ്ജയ് ദത്തിനെ വിശേഷിപ്പിക്കുന്നത്. അടുപ്പം സൂചിപ്പിക്കുന്ന ചിത്രത്തിനൊപ്പമാണ് മോഹൻലാലിന്റെ ആശംസാ സന്ദേശം. അന്താരാഷ്ട്ര കടുവാ ദിനത്തിൽ ജനിച്ച ബോളിവുഡിലെ ടൈഗർ എന്നാണ് ബാബയെ പിറന്നാൾ സന്ദേശത്തിൽ സമീർ ഹംസ വിശേഷിപ്പിക്കുന്നത്.

കെജിഎഫ് 2വിലെ അധീരയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സഞ്ജയ് ദത്ത് ആണ്. പിറന്നാൾ ദിനം അധീരയുടെ പ്രത്യേക പോസ്റ്റർ കെജിഎഫ് ടീം പുറത്തിറക്കിയിരുന്നു. മോഹൻലാൽപൃഥ്വിരാജ് ടീമിന്റെ എമ്പുരാനിലും സഞ്ജയ് ദത്ത് ഭാഗമായേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇക്കാര്യത്തിലും മറുനാടന് സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.

 
 
 
View this post on Instagram

A post shared by Sameer Hamsa (@sameer_hamsa)