- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ച് ലക്കു കെട്ട സഞ്ജയ് ദത്തിന് മേക്കപ്പ് റൂമിൽ നടന്നത് എന്താണെന്ന് ഇപ്പോഴും ഓർമ്മയില്ല; കോപിച്ച് മുറിയടച്ച ശ്രീദേവി ദത്തിനെ എന്നും ഭയപ്പെട്ടിരുന്നതായി സുഹൃത്തുക്കൾ; മരണ ശേഷവും ബോളിവുഡ് സുന്ദരിയെ വിടാതെ വിവാദങ്ങൾ പിന്തുടരുന്നു
മുംബൈ: മരണ ശേഷവും ശ്രീദേവിയെ ബോളിവുഡ് കൈവിടാൻ ഉദ്ദേശമില്ല. ഇപ്പോൾ സഞ്ജയ് ദത്തിന്റെ കൂടെ അഭിനയിച്ച സമയം ശ്രീദേവിക്ക് താരത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായിരുന്നു എന്ന കഥയാണ് പുറത്ത് വരുന്നത്. തുടർന്ന് ഇരുവരും വർഷങ്ങളായി പിണക്കത്തിലായിരുന്നു എന്നും ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. എൺപതുകളുടെയും തൊണ്ണൂറുകളുടെയും ബോളിവുഡിലെ മിന്നും താരങ്ങളായ ഇവർ തമ്മിലുള്ള പിണക്കം ഇൻഡസ്ട്രിയിലെ പരസ്യമായ രഹസ്യമാണ്. ഒരിക്കൽ സഞ്ജയ് ദത്ത് തന്നെയാണ് ശ്രീദേവിയുമായുള്ള പിണക്കത്തിന്റെ കഥ വെളിപ്പെടുത്തിയത്. 80 കളിലെ സൂപ്പർ താരമായിരുന്നു ശ്രീദേവി. അതേ സമയം സഞ്ജയ് ദത്ത് അന്ന് ബോളിവുഡിലെ തുടക്കക്കാരൻ മാത്രമായിരുന്നു. ശ്രീദേവിയുടെ വലിയ ഒരു ആരാധകൻ ആയിരുന്നു ദത്ത് ശ്രീദേവിയെ കാണാനായി ഇടക്ക് സെറ്റുകളിൽ പോകുന്നത് പതിവായിരുന്നു. എന്നാൽ താരത്തിന് ശ്രീദേവിയെ കാണാൻ സാധിക്കാറില്ലായിരുന്നു. ഒരു ജിതേന്ദ്രയുടെ നായികയായി അഭിനയിക്കുന്ന ഹിമ്മത്ത്വാലയുടെ ഷൂട്ടിങ് നടക്കുന്നത് സഞ്ജയ് ദത്തിന്റെ സിനിമയുടെ ലൊക്കേഷനടുത്താണ്. ഈ സമയത്താണ് ഷൂട്ടിങിൽ
മുംബൈ: മരണ ശേഷവും ശ്രീദേവിയെ ബോളിവുഡ് കൈവിടാൻ ഉദ്ദേശമില്ല. ഇപ്പോൾ സഞ്ജയ് ദത്തിന്റെ കൂടെ അഭിനയിച്ച സമയം ശ്രീദേവിക്ക് താരത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായിരുന്നു എന്ന കഥയാണ് പുറത്ത് വരുന്നത്. തുടർന്ന് ഇരുവരും വർഷങ്ങളായി പിണക്കത്തിലായിരുന്നു എന്നും ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.
എൺപതുകളുടെയും തൊണ്ണൂറുകളുടെയും ബോളിവുഡിലെ മിന്നും താരങ്ങളായ ഇവർ തമ്മിലുള്ള പിണക്കം ഇൻഡസ്ട്രിയിലെ പരസ്യമായ രഹസ്യമാണ്. ഒരിക്കൽ സഞ്ജയ് ദത്ത് തന്നെയാണ് ശ്രീദേവിയുമായുള്ള പിണക്കത്തിന്റെ കഥ വെളിപ്പെടുത്തിയത്.
80 കളിലെ സൂപ്പർ താരമായിരുന്നു ശ്രീദേവി. അതേ സമയം സഞ്ജയ് ദത്ത് അന്ന് ബോളിവുഡിലെ തുടക്കക്കാരൻ മാത്രമായിരുന്നു. ശ്രീദേവിയുടെ വലിയ ഒരു ആരാധകൻ ആയിരുന്നു ദത്ത് ശ്രീദേവിയെ കാണാനായി ഇടക്ക് സെറ്റുകളിൽ പോകുന്നത് പതിവായിരുന്നു. എന്നാൽ താരത്തിന് ശ്രീദേവിയെ കാണാൻ സാധിക്കാറില്ലായിരുന്നു.
ഒരു ജിതേന്ദ്രയുടെ നായികയായി അഭിനയിക്കുന്ന ഹിമ്മത്ത്വാലയുടെ ഷൂട്ടിങ് നടക്കുന്നത് സഞ്ജയ് ദത്തിന്റെ സിനിമയുടെ ലൊക്കേഷനടുത്താണ്. ഈ സമയത്താണ് ഷൂട്ടിങിൽ സഞ്ജയ് എത്തിയത്. ശ്രീദേവി മേക്കപ്പ് റൂമിലായിരുന്നപ്പോൾ അവിടെ ചെന്ന് വാതിലിൽ മുട്ടികയും ശ്രീദേവി വാതിൽ തുറക്കുകയും ചെയ്തു.
മദ്യപിച്ച അവസ്ഥയിൽ ചെല്ലുന്നതുകൊണ്ട് തന്നെ തനിക്ക് നടന്നത് ഒന്നും ഓർമയില്ല എന്നാണ് സഞ്ജയ് ദത്ത് പിന്നീട് പറഞ്ഞത്. എന്തായാലും അവിടെ സംഭവിച്ചത് നല്ല കാര്യങ്ങളല്ലെന്ന് താരം പറയുന്നു. പേടിച്ചുവിറച്ച ശ്രീദേവി, സഞ്ജയെ ഇറക്കിവിട്ട് വാതിലടക്കുയായിരുന്നു, ഇങ്ങനെയായിരുന്നു ശ്രീദേവിയും സഞ്ജയ്യും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച നടന്നത്.
പിന്നീട് ദത്തുമായി ശ്രീദേവി അഭിനയിക്കാൻ താൽപര്യപ്പെട്ടിരുന്നില്ല. പിന്നീട് സഞ്ജയ്യുടെ കൂടെ സമീൻ എന്ന ഒരു സിനിമ കമ്മിറ്റ് ചെയ്യേണ്ടി വന്നിരുന്നു. അതിൽ ഒറ്റ സീൻ പോലും ഇവർ ഒരുമിച്ച് കാണില്ല എന്ന് സംവിധായകൻ ഉറപ്പു കൊടുത്തതുകൊണ്ട് മാത്രമാണ് ഈ സിനിമയിൽ അഭിനയിക്കാൻ ശ്രീദേവി തീരുമാനിക്കുന്നത്. സഞ്ജയ് ദത്ത്, വിനോദ് ഖന്ന, രജനീകാന്ത് എന്നിവരായിരുന്നു നായകന്മാരായ ചിത്രം പല കാരണങ്ങളാൽ റിലീസ് ആയില്ലായിരുന്നു.
പിന്നീട് ഖുദാ ഹവാ എന്ന ചരിത്രസിനിമയിലും ശ്രീദേവിക്കൊപ്പം സഞ്ജയ് ദത്തിന് അഭിനയിക്കാൻ അവസരമെത്തിയപ്പോൾ അത് ഏറ്റെടുത്തു. പക്ഷേ അവസാന നിമിഷം സഞ്ജയ് മാറി നാഗാർജുന് എത്തുകയായിരുന്നു. അമിതാഭ് ബച്ചനായിരുന്നു നായകനായി അഭിനയിച്ചത്. സഞ്ജയ്, മദ്യത്തിനും ലഹരിക്കും അങ്ങേയറ്റം അടിമയായ സമയം ആയിരുന്നു അത്.
ഒടുവിൽ ശ്രീദേവിയുടെ കരിയറിന്റെ മോശം സമയത്തും സഞ്ജയ് ദത്ത് കത്തിനിൽക്കുന്ന സമയത്ത് മഹേഷ് ഭട്ട് ഗുംരഹ് എന്ന സിനിമയുമായി ശ്രീദേവിയെ സമീപിച്ചു. താരം സമ്മതിച്ചതോടെ ചിത്രം നടന്നു പക്ഷേ അവർ ഒരുമിച്ച് അഭിനയിച്ചെങ്കിലും ഇരുവരും തമ്മിൽ സെറ്റിൽ സംസാരിക്കാറിലായിരുന്നു. ഷോട്ട് കഴിയുമ്പോൾ പലപ്പോഴും ശ്രീദേവി സഞ്ജയുടെ മുഖത്തു പോലും നോക്കാതെ പോകുമായിരുന്നു. മയക്കുമരുന്ന് അടിച്ചാണ് സഞ്ജയ് ദത്ത് അഭിനയിക്കുന്നതെന്നായിരുന്നു ശ്രീദേവിയുടെ ഭയം.
സൂപ്പർ ഹിറ്റായ ചിത്രം കഴിഞ്ഞ വർഷങ്ങൾക്കപ്പുറം സംവിധായകൻ കരൺ ജോഹർ ഇവരെ രണ്ടുപേരെയും 25 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിച്ച് അഭിനയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഈ ചിത്രത്തിനായി കഴിഞ്ഞ ഒക്ടോബറിൽ ശ്രീദേവി കരാർ ഒപ്പിട്ടതുമാണ്.
അഭിഷേക് വർമൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീദേവിയുടെ ഭർത്താവായാണ് സഞ്ജയ് ദത്ത് അഭിനയിക്കേണ്ടിയിരുന്നത്. വരുൺ ധവാനും ആലിയ ഭട്ടുമായിരുന്നു സിനിമയിലെ മറ്റു താരങ്ങൾ. ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ നിർമ്മിക്കാനിരുന്ന ചിത്രം ശ്രീദേവിയുടെ മരണത്തോടെ അവസാനിപ്പിക്കുകായായിരുന്നു. ഇതോടെ പ്രേക്ഷകർ ആഗ്രഹിച്ച് ഒരു ഒത്ത് ചേരലാണ് നടക്കാതെയായത്.



