- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീകരവാദിയെന്നുമാത്രം വിളിക്കരുത്; ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു: ജയിൽ മോചിതനായ സഞ്ജയ് ദത്തിന്റെ വികാരഭര വാക്കുകൾ
മുംബൈ: ഭീകരവാദിയെന്നുമാത്രം തന്നെ വിളിക്കരുതെന്നു ബോളിവുഡ് താരം സഞ്ജയ് ദത്ത്. ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നുവെന്നും ദത്ത് പറഞ്ഞു. ജയിൽ മോചിതനായശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം. 'ഞാൻ ഭീകരവാദിയല്ല. ആയുധം കൈവശം വച്ചതിനാണ് ശിക്ഷിക്കപ്പെട്ടത്. മുംബൈ ഭീകരാക്രമണക്കേസ് പ്രതിയെന്നു മാത്രം തന്നെ വിളിക്കരുതെ'ന്ന
മുംബൈ: ഭീകരവാദിയെന്നുമാത്രം തന്നെ വിളിക്കരുതെന്നു ബോളിവുഡ് താരം സഞ്ജയ് ദത്ത്. ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നുവെന്നും ദത്ത് പറഞ്ഞു. ജയിൽ മോചിതനായശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.
'ഞാൻ ഭീകരവാദിയല്ല. ആയുധം കൈവശം വച്ചതിനാണ് ശിക്ഷിക്കപ്പെട്ടത്. മുംബൈ ഭീകരാക്രമണക്കേസ് പ്രതിയെന്നു മാത്രം തന്നെ വിളിക്കരുതെ'ന്നും സഞ്ജയ് ദത്ത് പറഞ്ഞു.
ഒരു ഇന്ത്യക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു. അതുകൊണ്ടാണ് ജയിലിൽ നിന്നിറങ്ങിയപ്പോൾ മണ്ണു തൊട്ടുവന്ദിച്ചതും ദേശീയ പതാകയെ സല്യൂട്ട് ചെയ്തതെന്നും സഞ്ജയ് ദത്ത് പറഞ്ഞു. 23 വർഷമായി താൻ കാത്തിരുന്ന ദിവസമാണ് ഇന്ന്. സ്വാതന്ത്യത്തിലേക്ക് നടന്നടുക്കുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു താൻ. താൻ ഭീകരവാദിയല്ലെന്നു കോടതി പറഞ്ഞതാണ് തനിക്ക് ഏറെ ആശ്വാസം പകർന്നത്. താൻ ഭീകരവാദിയല്ലെന്നു കേൾക്കാൻ ഏറെ കൊതിച്ച തന്റെ പിതാവിനെയാണ് താൻ ഏറ്റവുമധികം ഓർക്കുന്നതെന്നും ദത്ത് പറഞ്ഞു.
ഭാര്യ മാന്യതയാണ് ഇക്കാലമത്രയും തനിക്കു ശക്തിയും പ്രചോദനവുമായത്. ജയിലിൽ ജോലി ചെയ്ത് ലഭിച്ച 440 രൂപ ഭാര്യയ്ക്കാണ് നൽകിയത്. സൽമാൻ ഖാൻ തനിക്കെന്നും സഹോദരതുല്യനാണെന്നും ദത്ത് പറഞ്ഞു.
അനധികൃതമായി ആയുധം കൈവശം വച്ച കുറ്റത്തിനാണ് മുംബൈ സ്‌ഫോടന പരമ്പരയുടെ സമയത്ത് സഞ്ജയ് ദത്തിനെ ശിക്ഷിച്ചത്. അഞ്ചുവർഷത്തെ തടവിനു ശിക്ഷിച്ച് ഏർവാഡ ജയിലിൽ കഴിയുകയായിരുന്ന ദത്തിന് നല്ല നടപ്പിന്റെ പേരിൽ ശിക്ഷ ഇളവു ചെയ്തു നൽകുകയായിരുന്നു. നല്ലനടപ്പിനു ഓരോ മാസവും ഏഴു ദിവസം ശിക്ഷയിൽ ഇളവു ലഭിച്ചിരുന്നു. നേരത്തെ വിചാരണസമയത്ത് 18 മാസം ജയിലിൽ ആയിരുന്നതിനാൽ അവശേഷിക്കുന്ന കാലാവധിയാണ് പിന്നീട് പൂർത്തിയായത്.