- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിക്കാറാം മീണയെ മാറ്റി; സഞ്ജയ് കൗൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ; ആറ് ജില്ലകൾക്ക് പുതിയ കലക്ടർമാരും; ജാഫർ മാലിക് എറണാകുളം കലക്ടറാകുമ്പോൾ ദിവ്യ എസ്.അയ്യർ പത്തനംതിട്ടയുടെ ചുമതലക്കാരി; ഹരിത വി.കുമാർ തൃശൂരിലേക്കും പി.കെ.ജയശ്രീ കോട്ടയം കലക്ടറുമാകും; ഡോ. വേണു ഉന്നത വിദ്യാഭ്യാസ സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയെ മാറ്റി. പകരം സഞ്ജയ് കൗൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറാകും. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയോടെയാണ് മീണയെ മാറ്റിയത്. അദ്ദേഹം പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സിയിലെ ചുമതലക്കാരനാകും. തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരം ലഭിക്കുന്നതുവരെ ധനവകുപ്പിൻേറതുൾപ്പെടെ നിലവിലെ ചുമതലകളിൽ തുടരും.
ഇതോടൊപ്പം ആറ് ജില്ലകളിലെ കലക്ടർമാർക്കും മാറ്റമുണ്ട്. തൃശൂർ, പത്തനംതിട്ട, കോഴിക്കോട്, എറണാകുളം, കോട്ടയം, ഇടുക്കി കളക്ടർമാർക്കാണ് മാറ്റം. തൃശൂർ കളക്ടറായ ഷാനവാസിനു പകരമായി ഹരിത വി. കുമാറിനെ നിയമിച്ചു. പത്തനംതിട്ട കളക്ടറായിരുന്ന ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയെ കോഴിക്കോട്ടേക്ക് മാറ്റി. ജാഫർ മാലിക്ക് ആണ് പുതിയ എറണാകുളം കളക്ടർ. എസ്.സുഹാസിനെ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ എംഡിയായി നിയമിക്കും.
കോട്ടയം കളക്ടർ അഞ്ജന എമ്മിനും മാറ്റമുണ്ട്. ജില്ലാ പഞ്ചായത്ത് ഡിപ്പാർട്ട്മെന്റിലായിരുന്ന പി.കെ ജയശ്രീ ആണ് പുതിയ കോട്ടയം കളക്ടർ. സോഷ്യൽ ജസ്റ്റീസ് ഡയറക്ടറായിരുന്ന ഷീബ ജോർജിനെ ഇടുക്കി കളക്ടറായി നിയമിച്ചു. ഡോ. വേണുവിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായും ആശാ തോമസിനെ ആരോഗ്യവകുപ്പ് സെക്രട്ടറിയായും തീരുമാനിച്ചു.
തദ്ദേശഭരണ വകുപ്പിന്റെ അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്ന ശാരദാ മുരളീധരനാണ് ലോക്കൽ സെൽഫ് അർബൻ ആൻഡ് റൂറൽ വിഭാഗത്തിന്റെ ചുമതല. പ്രിൻസിപ്പൽ സെക്രട്ടറിമാരായ ബിശ്വനാഥ് സിൻഹ (ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ), രാജേഷ്കുമാർ സിൻഹ ( കയർ, വനം വന്യജീവി വകുപ്പ്), റാണിജോർജ് (സാമുഹ്യനീതിവകുപ്പ്, വനിതാശിശിവികസനം, സാംസ്കാരികം), സെക്രട്ടറിമാരായ ഡോ. ശർമിള മേരി ജോസഫ് (നികുതി, സ്പോർട്സ്, യൂത്ത് അഫയേഴ്സ്, ആയുഷ്), ടിങ്കുബിസ്വാൾ (തുറമുഖം, അനിമൽ ഹസ്ബൻഡറി, ഡയറി ഡെവലപ്മെന്റ്), ആനന്ദ് സിങ് (പബ്ലിക് വർക്സ്, കെ.എസ്.ടി.പി), സുരഭ് ജെയിൻ (ലോക്കൽസെൽഫ് അർബൻ), ഡോ. രത്തൻ യു. ഖേൽക്കർ (കേരള ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്), ബിജു പ്രഭാകർ (ട്രാൻസ്പോർട്ട് സെക്രട്ടറി), സി.എ. ലത (ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻസ്) എന്നീ ചുമതലകൾ നൽകി.
തൃശൂർ ജില്ല കലക്ടർ ഷാനവാസിനെ മഹാത്മഗാന്ധി നാഷനൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി സ്കീം ഡയറക്ടറായി മാറ്റി നിയമിച്ചു. പത്തനംതിട്ട കലക്ടർ നരസിംഹുഗാരി റെഡ്ഡിയാണ് പുതിയ കോഴിക്കോട് കലക്ടർ. കോട്ടയം കലക്ടർ എം. അഞ്ജനയെ പൊതുഭരണ വകുപ്പ് ജോയന്റ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. സാമൂഹികനീതി വകുപ്പ് ഡയറക്ടറുടെ അധിക ചുമതലയും അഞ്ജനക്ക് നൽകി. പഞ്ചായത്ത് ഡയറക്ടർ പി.കെ. ജയശ്രീയെ കോട്ടയം കലക്ടറായി നിയമിച്ചു.
സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജിനെ ഇടുക്കി ജില്ല കലക്ടറായി നിയമിച്ചു. ഇടുക്കി കലക്ടർ എച്ച്. ദിനേശനാണ് പുതിയ പഞ്ചായത്ത് ഡയറക്ടർ. എറണകുളം ജില്ല വികസന കമീഷണർ അഫ്സാന പർവീന് കൊച്ചിൻ സ്മാർട് മികൻ ലിമിറ്റഡ് സിഇഒ ചുമതല നൽകി. കായിക യുവജനകാര്യ ഡയറക്ടർ ജെറൊമിക് ജോർജിന് ലാൻഡ് റവന്യൂ ജോയന്റ് കമീഷണറുടെ അധിക ചുമതല നൽകി. വ്യാവസായിക ഡയറക്ടറായിരുന്ന എം.ജി. രാജമാണിക്യത്തിന് പട്ടികജാതി ജാതി വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീ ഡയറക്ടറായിരുന്ന എസ്. ഹരികിഷോറിനെ ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് ഡയറക്ടറായി നിയമിച്ചു.
ദുരന്ത നിവാരണ കമീഷണറായ ഡോ. എ. കൗശികനെ അനിമൽ ഹസ്ബൻഡറി ഡയറക്ടറുടെ അധിക ചുമതല നൽകി. ഭൂ സർവേ ഡയറക്ടറായിരുന്ന ആർ. ഗിരിജയെ ഫിഷറീട് ഡയറക്ടറായി നിയമിച്ചു. ഇൻഡസ്ട്രീസ് ആൻഡ് കൊമ്മേഴ്സ് വകുപ്പ് ഡയറക്ടറായിരുന്ന ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദിനെ കാസർകോട് കലക്ടറായി നിയമിച്ചു. കാസർകോഡ് കലക്ടറായിരുന്ന ഡോ. ഡി. സജിത്ത് ബാബുവിനെ സിവിൽ സപ്ലൈസ് ഡയറക്ടറായി നിമയമിച്ചു. ഇദ്ദേഹത്തിന് ആയുഷിന്റെ ഡയറക്ടറുടെ അധിക ചുമതലയും നൽകി.
മറുനാടന് മലയാളി ബ്യൂറോ