ബംഗളുരു: രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറിയ കർണാടകത്തിലെ ഗവർണറെ നായയോട് ഉപമിച്ച് കോൺഗ്രസ് നേതാവ്. മുതിർന്ന കോൺഗ്രസ് നേതാവായ സഞ്ചയ് നിരുപം ആണ് വിവാദ ഗവർണർ വാജുഭായ് വാലയെ അപകീർത്തികരമായി ചിത്രീകരിച്ചത്.വിശ്വാസ്യതയ്ക്ക് വാജുപേയി വാല പുതിയ മാനം നൽകി. ഓരോ ഇന്ത്യൻ പൗരനും ഇനി തങ്ങളുടെ നായയ്ക്ക് വാജുപേയി വാല എന്ന് പേര് വയ്ക്കും. അദ്ദേഹത്തോളം കൂറ് പുലർത്തുന്ന മറ്റൊരാളില്ല എന്നായിരുന്നു സഞ്ജയ് നിരുപമിന്റെ വാക്കുകൾ.

കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ വിശ്വാസ വോട്ടെടുപ്പിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ നാടകീയമായി രാജിവച്ചതോടെ കോൺഗ്രസ് - ജെഡിഎസ് വിജയം പ്രഖ്യാപിച്ച് പാർട്ടി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജയ് നിരുപമിന്റെ പ്രസ്താവന. ഇത് നിമിഷങ്ങൾക്കകം ഇത് വിവാദമായി സോഷ്യൽ മീഡിയയിൽ നിരവധി പേർ ്അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുക കൂടി ചെയ്തു. സഞ്ജയുടെ പ്രസ്താവനയെ അനുകൂലിക്കുന്നില്ലെന്ന് കോൺഗ്രസ് പാർട്ടി വക്താവ് രൺദീപ് സുർജേവാല വ്യക്തമാക്കി.

കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും വിവേചനാധികാരമെന്ന പേരിൽ ഗവർണർ വാജുപേയി വാല ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കുകയയായിരുന്നു.

യെദ്യൂരപ്പ് രാജി വച്ചതോടെ കർണാടകയിൽ ഇനി വിസ്വാസ വോട്ടെടുപ്പ് ആവശ്യമില്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് സംഭവം. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും വിവേചനാധികാരമെന്ന പേരിൽ ഗവർണർ വാജുപേയി വാല ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കുകയയായിരുന്നു.

പണവും സ്വാധീനവും ഭീഷണിയും അധികാരം പിടിച്ചെടുക്കാനുള്ള ലൈസൻസായി ബിജെപി ഉപയോഗിക്കുകയാണെന്ന് ഇതിനെ കോൺഗ്രസ് വിമർശിച്ചിരുന്നു. മന്ത്രിസഭ രൂപീകരിക്കാൻ 15 ദിവസം സമയമാണ് ഗവർണർ യെദ്യൂരപ്പയ്ക്ക് നൽകിയത്. തുടർന്ന് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ 55 മണിക്കൂർ പിന്നിടുമ്പോൾ യെദ്യൂരപ്പയ്ക്ക് രാജിവച്ച് ഒഴിയേണ്ടി വന്നു.

അതേസമയം സഞ്ജയ് നിരുപമിന്റെ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കോൺഗ്രസിന് ഗവർണർമാരെ ബഹുമാനിക്കാൻ അറിയില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ ആരോപിച്ചു.