- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമർശനങ്ങളെ തുറങ്കിലടയ്ക്കാൻ കഴിയില്ല; മോദിയെ തേച്ചൊട്ടിച്ച സഞ്ജീവ് ഭട്ടിന്റെ ട്രോളുകൾ; ചിരിച്ച് ചിരിച്ച് ചാകും!
20 വർഷം മുമ്പുള്ള കേസിന്റെ പേരിലാണ് ഗുജറാത്ത് മുൻ ഐപിഎസ് ഉദ്യോഗസ്ഥനും മോദിയുടെ കണ്ണിലെ കരടുമായ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ കേന്ദ്രസർക്കാരിന്റേയും മോദിയുടേയും ജനവിരുദ്ധ നടപടികൾക്കും പാളിയ പദ്ധതികൾക്കും എതിരെ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നതാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. സംഘപരിവാർ ഫാസിസത്തിനെതിരെയും കേന്ദ്രസർക്കാരിനെതിരെയും മോദിക്കെതിരെയും ട്വീറ്റുകളിലൂടെയാണ് അദ്ദേഹം കുറിക്കു കൊള്ളുന്ന ട്രോളുകൾ നടത്തുന്നത്. സഞ്ജീവ് ഭട്ട് സമീപകാലത്തു നടത്തിയ ചില പ്രധാനപ്പെട്ട ട്രോളുകൾ 1. കേരളത്തിൽ പ്രളയമുണ്ടായപ്പോൾ ആദ്യഘട്ടത്തിൽ 1200 കോടിയുടെ അടിയന്തര സഹായം ആവശ്യപ്പെട്ടപ്പോൾ 100 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട് സഞ്ജീവ് ഭട്ട് നടത്തിയ ട്രോൾ ഇങ്ങനെ- 'കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് 100 കോടി ഇതുവരെ നിലവിലില്ലാത്ത മുകേഷ് ഭായിയുടെ ജിയോ യൂണിവേഴ്‌സിറ്റിക്കു വേണ്ടി 1000 കോടി'. 2. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനുമായി മ
20 വർഷം മുമ്പുള്ള കേസിന്റെ പേരിലാണ് ഗുജറാത്ത് മുൻ ഐപിഎസ് ഉദ്യോഗസ്ഥനും മോദിയുടെ കണ്ണിലെ കരടുമായ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ കേന്ദ്രസർക്കാരിന്റേയും മോദിയുടേയും ജനവിരുദ്ധ നടപടികൾക്കും പാളിയ പദ്ധതികൾക്കും എതിരെ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നതാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. സംഘപരിവാർ ഫാസിസത്തിനെതിരെയും കേന്ദ്രസർക്കാരിനെതിരെയും മോദിക്കെതിരെയും ട്വീറ്റുകളിലൂടെയാണ് അദ്ദേഹം കുറിക്കു കൊള്ളുന്ന ട്രോളുകൾ നടത്തുന്നത്.
സഞ്ജീവ് ഭട്ട് സമീപകാലത്തു നടത്തിയ ചില പ്രധാനപ്പെട്ട ട്രോളുകൾ
1. കേരളത്തിൽ പ്രളയമുണ്ടായപ്പോൾ ആദ്യഘട്ടത്തിൽ 1200 കോടിയുടെ അടിയന്തര സഹായം ആവശ്യപ്പെട്ടപ്പോൾ 100 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട് സഞ്ജീവ് ഭട്ട് നടത്തിയ ട്രോൾ ഇങ്ങനെ-
'കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് 100 കോടി
ഇതുവരെ നിലവിലില്ലാത്ത മുകേഷ് ഭായിയുടെ ജിയോ യൂണിവേഴ്‌സിറ്റിക്കു വേണ്ടി 1000 കോടി'.
2. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനുമായി മോദിയെ താരതമ്യം ചെയ്തു പറഞ്ഞത് ഇങ്ങനെ-
'രണ്ട് രാഷ്ട്രങ്ങളുടെ കഥ: ഇമ്രാൻ ഖാൻ സ്‌കൂളുകളേയും ആശുപത്രികളേയും കുറിച്ച് പറയുന്നു. നരേന്ദ്ര മോദി ശ്മശാനങ്ങളേയും ഖബർസ്ഥാനുകളേയും കുറിച്ച് പറയുന്നു.
3. മോദി-രാഹുൽ സംവാദത്തെ കുറിച്ച്-
'രാഹുലുമായി മോദി ഒരു തുറന്ന സംവാദത്തിന് തയ്യാറാവുകയാണെങ്കിൽ, അദ്ദേഹത്തിന് ഇഷ്ടമുള്ള ഏത് വിഷയവും ആയിക്കോട്ടെ, ഞൊടിയിടയ്ക്കുള്ളിൽ രാഹുൽ മോദിയെ ചവച്ചുതുപ്പി വലിച്ചെറിയും.
എന്നാൽ ഇത് അംഗീകരിക്കാൻ കഴിയാത്ത മോദി ഭ?ക്തമാർക്ക് രാഹുലിന്റെ തുറന്ന സംവാദനത്തിനുള്ള വെല്ലുവിളി സ്വീകരിക്കാൻ മോദിയോട് നിർദ്ദേശിക്കാവുന്നതാണ്.'
4. സർദാർ പട്ടേൽ- മോദി താരതമ്യം ഇങ്ങനെ-
'സർദാർ പട്ടേൽ ഇന്ത്യയുടെ അയൺ മാൻ ആയിരുന്നു. എന്നാൽ മോദി ഇന്ത്യയുടെ അയൺ (എല), പൊട്ടാസ്യം (ഗ) യുറാനിയം (ഡ) മാൻ ആണ്.
അതായത് ഫേകു (FeKU) ആണ്.'
5. മോദി- മോഹൻലാൽ കൂടിക്കാഴ്ച-
'മോദി: താങ്കളെ കണ്ടതിൽ ഞാൻ ധന്യനായിരിക്കുന്നു.
മോഹൻലാൽ: വളരെ സന്തോഷം, മോദിജി
മോദി: താങ്കളുടെ വിനയം എന്നിൽ കൂടുതൽ സ്‌നേഹമുണർത്തുന്നു
മോഹൻലാൽ: താങ്കൾ വലിയ ദയയുള്ള വ്യക്തിയാണ് മോദിജി
മോദി: അല്ല, രാഷ്ട്രപിതാവായ താങ്കൾ എന്നെക്കാണാൻ സമയം കണ്ടെത്തി ഇവിടെ വന്നല്ലോ..
മോഹൻലാൽ: അയ്യോ, മോദിജി. അത് ഞാനല്ല, അത് മോഹൻദാസ് കരംചന്ദ് ഗാന്ധിയായിരുന്നു'.
7. പ്രളയത്തോടനുബന്ധിച്ച് മറ്റൊരു ട്വീറ്റ് കൂടി-
'100കോടിപോരാ
3900 കോടി ശിവാജി പ്രതിമയ്ക്ക്
3000 കോടി സർദാർ പട്ടേൽ പ്രതിമയ്ക്ക്
4800 കോടി പ്രധാനമന്ത്രിയുടെ പരസ്യത്തിന്
4000 കോടി കുംഭമേളയ്ക്ക്
100 കോടി 140 വർഷത്തിനെയുണ്ടായ ഏറ്റവും വലിയ പ്രളയത്തിൽ ദുരിതം നേരിട്ട കേരളത്തിന്
അരേ വാഹ്, എന്തു നല്ല മുൻഗണനയാണ് മോദിജീ...'