- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജിത്ത് കൊലപാതകം; ഗൂഢാലോചനയിൽ പങ്കുള്ള പ്രതിക്ക് ജാമ്യം; പിടിയിലാവാനുള്ളത് കാലപാതകത്തിൽ നേരിട്ടുപങ്കുള്ള 2 പേർ
പാലക്കാട് : ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചനയിൽ പങ്കുള്ള പ്രതിക്ക് ജാമ്യം. മലപ്പുറം പുത്തനത്താണി സ്വദേശി പുതുശേരി പറമ്പിൽ അബ്ദുൽ ഹക്കീമിനാണ് പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്.
സഞ്ജിത്തിനെ കൊലപ്പെടുത്തിയ എസ്ഡിപിഐ പ്രവർത്തകരെ ഒളിവിൽ കഴിയാൻ സഹായിച്ചതിനും ഗൂഢാലോചന നടത്തിയതിനുമാണ് അബ്ദുൽ ഹക്കീം അറസ്റ്റിലായത്. എസ്ഡിപിഐയുടെ പുത്തനത്താണി ഏരിയ പ്രസിഡന്റാണ് അബ്ദുൽ ഹക്കീം. കഴിഞ്ഞ ആറിനാണ് ഇയാൾ അറസ്റ്റിലാവുന്നത്.
കൊലപാതകത്തിൽ നേരിട്ടുപങ്കുള്ള 2 പേർ ഇനിയും പിടിയിലാവാനുണ്ട്. അതേസമയം, പ്രതിക്ക് ജാമ്യം ലഭിച്ചതിൽ സർക്കാരിനും പ്രോസിക്യൂഷനും പറ്റിയെന്ന് ബിജെപി വിമർശിച്ചു. ജാമ്യം അനുവദിച്ചത് കാട്ടുനീതിയാണെന്നും സർക്കാർ മറുപടി പറയണമെന്നും പാലക്കാട് ബിജെപി ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ നവംബറിനാണ് സഞ്ജിത്തിനെ കൊലപ്പെടുത്തുന്നത്. ഭാര്യയുമായി ബൈക്കിൽ സഞ്ചരിച്ച സഞ്ജിത്തിനെ അഞ്ചംഗ സംഘം കാറിടിച്ച് വീഴ്‌ത്തിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. സഞ്ജിത്ത് വധക്കേസിൽ 12 പ്രതികൾ ഉണ്ടെന്നാണ് പൊലീസ് നിലപാട്.
മറുനാടന് മലയാളി ബ്യൂറോ