- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയത് തമിഴ്നാട് കേന്ദ്രീകരിച്ചുള്ള സംഘം? അറുംകൊല നടത്തിയത് കോയമ്പത്തൂരിലെ എസ്ഡിപിഐ സംഘമെന്ന് സംശയിച്ച് പൊലീസ്; അക്രമി സംഘം തിങ്കളാഴ്ച പുലർച്ചെ എത്തിയത് ഒരു വെളുത്ത കാറിൽ
പാലക്കാട്: മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു പ്രതിയുടെ രേഖാചിത്രം പൊലീസ് തയാറാക്കി. ഇന്നു വൈകിട്ടോടെ ഇയാളുടെ രേഖാചിത്രം പുറത്തുവിടും. അതേസമയം, കൊലയാളികൾ സഞ്ചരിച്ച കാറിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ചയാണ് സജിത്തിനെ പട്ടാപ്പകൽ നടുറോഡിൽ ഭാര്യയുടെ മുന്നിലിട്ടു വെട്ടിക്കൊന്നത്. കാറിലെത്തിയ നാലംഗസംഘം ഇവരുടെ ബൈക്ക് ഇടിച്ചുവീഴ്‌ത്തി ഭാര്യയെ വലിച്ചുമാറ്റിയശേഷമാണ് തലങ്ങും വിലങ്ങും വെട്ടിയത്. സംഭവത്തിനു പിന്നിൽ എസ്ഡിപിഐക്കാരാണെന്നു ബിജെപി ആരോപിച്ചിരുന്നു.
കേസിൽ അന്വേഷണം തമിഴ്‌നാടിലെ എസ്ഡിപിഐ കേന്ദ്രങ്ങളിലേക്ക് നീളുന്നു എന്നാണ് സൂചന. സഞ്ജിത്തിനെ കൊലപ്പെടുത്തിയത് കോയമ്പത്തൂരിലെ എസ്ഡിപിഐ സംഘമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശത്തെ അഞ്ചു കിലോമീറ്റർ ചുറ്റളവിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. അക്രമിസംഘം രാവിലെ 6.30 നു പെരുവമ്പ് എന്ന് സ്ഥലത്തു, ഏഴുമണിയോടെ മമ്പറത്തിനു സമീപം ഉപ്പുമ്പാടം എന്ന സ്ഥലത്തും ഒരു വെളുത്ത കാറിൽ എത്തിയെന്നാണ് പൊലീസ് പറയുന്നത്. അതിനു ശേഷം 8.30 ഓടെ മമ്പറത്ത് എത്തി കൊലപാതകം നടത്തിയത്.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് മനസ്സിലാക്കിയത് അക്രമി സംഘം തത്തമംഗലം വഴി വന്നതാകാം. അങ്ങയൊണെങ്കിൽ തൃശ്ശൂർ ഭാഗത്തേക്ക് പോയി കണ്ണൂരിൽ ആയുധം ഉപേക്ഷിച്ച് ശേഷം കോയമ്പത്തൂരിലേക്ക് കടന്നിട്ടുണ്ടാകാം എന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ഇതുവരെ പ്രതികളിലേക്കോ കാറിന്റെ വിവരങ്ങളിലേക്കോ എത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. കണ്ണൂരിൽ നിന്ന് കുഴൽമന്ദം ഭാഗത്തേക്കുള്ള റോഡിലെ കല്ലുങ്കിന് താഴെ നിന്നാണ് ചാക്കിൽ കെട്ടിയ നിലയിൽ വാളുകൾ ലഭിച്ചത്.
മറുനാടന് മലയാളി ബ്യൂറോ