പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിതിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് അറസ്റ്റിലായിരിക്കുന്നത്. തിരിച്ചറിയൽ പരേഡ് ഉള്ളതിനാൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചിൽ, നാല് പേരും അറസ്റ്റിലായി.

2021 നവംബർ 15 നാണ് സഞ്ജിതിനെ പാലക്കാട് മമ്പറത്തുവച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുടെ ഒപ്പം ബൈക്കിൽ ജോലിക്ക് പോകുമ്പോഴായിരുന്നു സംഭവം. ഒന്നര മാസമായിട്ടും മുഴുവൻ പ്രതികളെ പിടികൂടാൻ കഴിയാത്തതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജിതിന്റെ ഭാര്യ അർഷിക ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.