പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. എസ്ഡിപിഐ നേതാക്കളും പ്രവർത്തകരുമാണ് കേസിലെ പ്രതികൾ.

11 പ്രതികളിൽ 10 പേരെ ഉൾപ്പെടുത്തിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 350 സാക്ഷികൾ കേസിലുണ്ട്. 1,000ലേറെ ഫോൺ വിളി രേഖകളും 10 ജിബി സിസിടിവി ദൃശ്യങ്ങളും അടങ്ങുന്നതാണ് കുറ്റപത്രം. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

നവംബർ15നാണ് എലപ്പുള്ളി എടുപ്പുകുളം ശരത് നിവാസിൽ സഞ്ജിത്തിനെ ഭാര്യയുടെ മുൻപിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. കാറിലെത്തിയ ആക്രമിസംഘം ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ ഇടിച്ചിട്ടതിന് ശേഷം വെട്ടി കൊല്ലുകയായിരുന്നു. കിണാശേരി മമ്പ്രത്തിന് സമീപമായിരുന്നു സംഭവം.