- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജയ് ദത്തായി അഭിനയിക്കാൻ രൺബീറിനേക്കാൾ മികച്ചത് ആരാണ്? അവനേക്കാൾ മികച്ചതായി മറ്റൊരാൾക്കും ആ വേഷം ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല: രൺബീറിനെ പുകഴ്ത്തി കരീന കപൂർ
മുംബൈ: ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് 'സഞ്ജു'. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ മുതൽ ആരാധകർ ഏറെ പ്രതീക്ഷയിലാണ്. ബോൡവുഡ് നടൻ രൺബീർ കപൂറാണ് ചിത്രത്തിൽ സഞ്ജുവിന്റെ വേഷം ചെയ്യുന്നത്. സഞ്ജയ് ദത്തായുള്ള രൺബീറിന്റെ വേഷപ്പകർച്ചയെ ശരിക്കും ആരാധകരെ ഞെട്ടിച്ചിരുന്നു. ബോളിവുഡ് താരങ്ങൾ വരെ രൺബീറിനെ അഭിനന്ദിച്ച് രംഗത്തുവന്നു. അക്കൂട്ടത്തിൽ രൺബീറിന്റെ കസിനും ബോളിവുഡ് നടിയുമായ കരീന കപൂറുമുണ്ടായിരുന്നു.''സഞ്ജയ് ദത്തായി അഭിനയിക്കാൻ രൺബീറിനേക്കാൾ മികച്ചത് ആരാണ്. എനിക്ക് തോന്നുന്നില്ല അവനേക്കാൾ മികച്ചതായി മറ്റൊരാൾക്ക് ആ വേഷം ചെയ്യാൻ കഴിയുമെന്ന്'', ഡൽഹിയിൽ മാധ്യമങ്ങളോട് കരീന പറഞ്ഞു. കരീനയും രൺബീറും ഒരുമിച്ച് ഇതുവരെ അഭിനയിച്ചിട്ടില്ല. എന്നാൽ കരൺ ജോഹറിന്റെ ടോക് ഷോയായ 'കോഫി വിത്ത് കരൺ' എന്ന പരിപാടിയിൽ ഇരുവരും പങ്കെടുത്തിരുന്നു. സഹോദരന്റെ അഭിനയത്തെ കുറിച്ച് കരീനയ്ക്ക് വലിയ മതിപ്പാണ്. കഴിഞ്ഞ വർഷം നീതു കപൂർ രൺബീറിന്റെയും കരീനയുടെ മകൻ തൈമൂറിന്റെയും ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രം പുറത്തു
മുംബൈ: ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് 'സഞ്ജു'. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ മുതൽ ആരാധകർ ഏറെ പ്രതീക്ഷയിലാണ്. ബോൡവുഡ് നടൻ രൺബീർ കപൂറാണ് ചിത്രത്തിൽ സഞ്ജുവിന്റെ വേഷം ചെയ്യുന്നത്. സഞ്ജയ് ദത്തായുള്ള രൺബീറിന്റെ വേഷപ്പകർച്ചയെ ശരിക്കും ആരാധകരെ ഞെട്ടിച്ചിരുന്നു.
ബോളിവുഡ് താരങ്ങൾ വരെ രൺബീറിനെ അഭിനന്ദിച്ച് രംഗത്തുവന്നു. അക്കൂട്ടത്തിൽ രൺബീറിന്റെ കസിനും ബോളിവുഡ് നടിയുമായ കരീന കപൂറുമുണ്ടായിരുന്നു.''സഞ്ജയ് ദത്തായി അഭിനയിക്കാൻ രൺബീറിനേക്കാൾ മികച്ചത് ആരാണ്. എനിക്ക് തോന്നുന്നില്ല അവനേക്കാൾ മികച്ചതായി മറ്റൊരാൾക്ക് ആ വേഷം ചെയ്യാൻ കഴിയുമെന്ന്'', ഡൽഹിയിൽ മാധ്യമങ്ങളോട് കരീന പറഞ്ഞു. കരീനയും രൺബീറും ഒരുമിച്ച് ഇതുവരെ അഭിനയിച്ചിട്ടില്ല. എന്നാൽ കരൺ ജോഹറിന്റെ ടോക് ഷോയായ 'കോഫി വിത്ത് കരൺ' എന്ന പരിപാടിയിൽ ഇരുവരും പങ്കെടുത്തിരുന്നു. സഹോദരന്റെ അഭിനയത്തെ കുറിച്ച് കരീനയ്ക്ക് വലിയ മതിപ്പാണ്.
കഴിഞ്ഞ വർഷം നീതു കപൂർ രൺബീറിന്റെയും കരീനയുടെ മകൻ തൈമൂറിന്റെയും ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രം പുറത്തുവിട്ടിരുന്നു. നല്ലൊരു ചിത്രം ലഭിക്കുകയാണെങ്കിൽ രൺബീറിനൊപ്പം അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്ന് കരീന പറഞ്ഞിട്ടുണ്ട്. ''രൺബീറിനൊപ്പം നല്ലൊരു സഹോദരബന്ധത്തെ കുറിച്ച് പറയുന്ന ചിത്രം ചെയ്യാൻ ആഗ്രഹമുണ്ട്. എന്റെ സഹോദരിക്കൊപ്പം പ്രവർത്തിക്കാൻ എനിക്ക് സാധിച്ചിട്ടില്ല. എന്റെ സഹോദരനൊപ്പമെങ്കിലും അഭിനയിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു'', കരീന പറഞ്ഞു.
ദിയ മിർസ, അനുഷ്‌ക ശർമ്മ, സോനം കപൂർ, വിക്കി കൗശൽ എന്നിവരും 'സഞ്ജു'വിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മെയ് 29ന് ചിത്രം റിലീസ് ചെയ്യും.