- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹി ആദ്യം കപ്പുയർത്തുമ്പോൾ ക്യാച്ചെടുത്തത് ശ്രീശാന്ത്; ഏകദിനത്തിൽ ധോണി മുത്തമിട്ടപ്പോഴും ഒപ്പം ശ്രീയുടെ സാന്നിധ്യം; പത്ത് ദിവസം കൂടി സഞ്ജു ദുബായിൽ തുടരുമ്പോൾ വീണ്ടും പ്രതീക്ഷ മലയാളിക്ക്; 20-20 ലോകകപ്പിൽ സഞ്ജു വി സാംസണും കളിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ; രാജസ്ഥാൻ ക്യാപ്ടൻ നാട്ടിലേക്കുള്ള മടക്കം വൈകിപ്പിക്കുമ്പോൾ
മുംബൈ: ഇന്ത്യൻ ടീമിൽ സഞ്ജു വി സാംസണെ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ മത്സം തീർന്നിട്ടും സഞ്ജു ദുബായിൽ തുടരുകയാണ്. പത്ത് ദിവസം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയാൽ മതിയെന്ന നിർദ്ദേശം സഞ്ജുവിന് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജുവിനെ 20-20 സാധ്യതാ പട്ടികയിലേക്ക് വീണ്ടും ബിസിസിഐ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
ആദ്യ 20-20 ലോകകപ്പ് ഇന്ത്യ നേടിയിരുന്നു. അന്നാണ് ക്യാപ്ടൻ മഹേന്ദ്ര സിങ് ധോണി താരമായത്. ഈ ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയമൊരുക്കിയ ക്യാച്ചാണ് ശ്രീശാന്താണ്. പിന്നീട് ഏകദിന ലോകകപ്പ് നേടിയ ടീമിലും ശ്രീശാന്ത് ഉണ്ടായിരുന്നു. ഇതിന് സമാനമായി ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യൻ ടീമിനൊപ്പം 'മലയാളി ഭാഗ്യം' എത്തിക്കാനുള്ള ആലോചന സെലക്ടർമാർക്കുണ്ട്. അതുകൊണ്ട് കൂടിയാണ് ദുബായിലെ പ്രകടനങ്ങൾ കണക്കിലെടുത്ത് സഞ്ജുവിനേയും 20-20 ടീമിലേക്ക് പരിഗണിക്കുന്നത്.
ഈ മാസം 17നാണ് 20-20 ലോകകപ്പ് തുടങ്ങുന്നത്. കോവിഡ് പ്രോട്ടോകോൾ ഉള്ളതു കാരണം നാട്ടിലേക്ക് വന്നാൽ തിരിച്ചു വന്നാൽ ക്വാറന്റൈൻ പ്രശ്‌നങ്ങളുണ്ടാകും. ബയോ ബബിളിലാകും ലോകകപ്പും. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിലേക്ക് എത്താൻ സാധ്യതയുള്ളവരോടെല്ലാം ദുബായിൽ തുടരാൻ അനൗദ്യോഗികമായി ബിസിസിഐ ആവശ്യപ്പെട്ടതെന്നാണ് സൂചന. ഇതു കൊണ്ടാണ് സഞ്ജുവും ദുബായിൽ നിൽക്കുന്നത്.
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം അന്തിമ പ്രഖ്യാപനം ഈ മാസം 15ന് മാത്രമേ ഉണ്ടാകൂ എന്നാണ് സൂചന. ടി20 ലോകകപ്പിനുള്ള ടീമുകളെ കഴിഞ്ഞമാസം തന്നെ ബിസിസിഐ അടക്കമുള്ള ക്രിക്കറ്റ് ബോർഡുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും മാറ്റം വരുത്താൻ ഐസിസി അനുമതിയുണ്ട്. ഐപിഎല്ലിൽ തീർത്തും നിറം മങ്ങിയ ഹാർദിക് പണ്ഡ്യ, രാഹുൽ ചാഹർ എന്നിവരുടെ സ്ഥാനങ്ങളുടെ കാര്യമാണ് സംശയത്തിലുള്ളത്. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസർമാരെ മാത്രം ടീമിൽ ഉൾപ്പെടുത്തിയ സെലക്ടർമാർ ഹാർദിക് പണ്ഡ്യ എല്ലാ കളിയിലും നാല് ഓവർ വീതം എറിയുമെന്ന് പറഞ്ഞിരുന്നു.
എന്നാൽ ഹാർദിക് ഐപിഎല്ലിൽ പന്തെടുത്തതേയില്ല. ഐപിഎൽ യുഎഇ പതിപ്പിലെ ഫോം കൂടി കണക്കിലെടുത്ത് മുംബൈ ഇന്ത്യൻസ് താരത്തെ ഒഴിവാക്കണോ എന്നാണ് ആലോചന. ഹാർദിക്കിന് പകരം ബൗളിങ് ഓൾറൗണ്ടറായി ഷാർദുൽ താക്കൂറിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. അവസാന മത്സരങ്ങളിൽ മുംബൈ ടീമിൽ പോലും ഇടംനേടാതിരുന്ന രാഹുൽ ചാഹറിന് പകരം ബാംഗ്ലൂർ സ്പിന്നർ യുസ്‌വേന്ദ്ര ചഹലിനെ പരിഗണിക്കണമെന്നാണ് മറ്റൊരു നിർദ്ദേശം. ഭുവനേശ്വർ കുമാറിന് നേരിയ പരിക്കുണ്ടെങ്കിലും ടീമിൽ തുടർന്നേക്കും. ഇതിനൊപ്പം സഞ്ജുവിനെ ടീമിലേക്ക് എടുക്കുമോ എന്ന ചർച്ചയാണ് ഉയരുന്നത്,
നിലവിലെ ടീമിൽ നിന്ന് ആരെയും ഒഴിവാക്കാതെ രണ്ടോമൂന്നോ താരങ്ങളെ അധികം ഉൾപ്പെടുത്താനുള്ള സാധ്യതയും സെലക്ഷൻ കമ്മിറ്റി പരിഗണിക്കുന്നുണ്ട്. ഫിറ്റ്‌നസ് വീണ്ടെടുത്ത് ബൗളിങ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഹാർദിക്കിനെ ചേതൻ ശർമയുടെ കീഴിലുള്ള സെലക്ഷൻ കമ്മിറ്റി 15 അംഗ സംഘത്തിൽ ഉൾപ്പെടുത്തിയത്. ടി20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുമെന്ന അഭ്യൂഹം ശക്തമാണ്. രാഹുൽ ദ്രാവിഡ് പകരം പരിശീലകനാകുമെന്നാണ് സൂചന. ദ്രാവിഡിന്റെ ഭാവി ടീമിൽ സഞ്ജുവും ഉണ്ട്. അതുകൊണ്ടു തന്നെ 20-20 ലോകകപ്പിൽ സഞ്ജുവിന് അവസരം കൊടുക്കുമെന്നാണ് പ്രതീക്ഷയും വിലയിരുത്തലും.
രാജസ്ഥാൻ റോയൽസിന്റെ പ്രകടനം മോശമായിരുന്നുവെങ്കിലും സഞ്ജു സാംസണിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കണ്ട ഐപിഎല്ലാണിത്. ക്യാപ്റ്റന്റെ ഉത്തരവാദിത്വവും സമ്മർദ്ദമില്ലാതെ സഞ്ജു കൈകാര്യം ചെയ്തു. സ്റ്റീവ് സ്മിത്തിന് പകരക്കാരനായി സഞ്ജു സാംസണിനെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനാക്കിയപ്പോൾ നെറ്റിചുളിച്ചവർ നിരവധിയാണ്. എന്നാൽ ക്യാപ്റ്റനായി അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടി സഞ്ജു വിമർശകർക്ക് ആദ്യ മറുപടി നൽകി. സ്ഥിരതയ്യാർന്ന പ്രകടനവും ടീം ആവശ്യപ്പെടുന്ന തരത്തിലുള്ള ക്യാപ്റ്റന്റെ ഇന്നിങ്‌സുകളും സഞ്ജുവിൽ നിന്നുണ്ടായി.
സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച ഐപിഎല്ലായിരുന്നു ഇത്. 2012 മുതലാണ് സഞ്ജു സാംസൺ ഐപിഎല്ലിൽ കളിക്കുന്നത്. ആദ്യ സീസണിൽ കൊൽക്കത്തയാണ് 12 ലക്ഷം രൂപയ്ക്ക് സഞ്ജുവിനെ എടുത്തത്. എന്നാൽ ആ സീസണിൽ കളിച്ചിരുന്നില്ല. പിന്നീട് 2013ൽ രാജസ്ഥാൻ റോയൽസിൽ കളിച്ച് തുടങ്ങി. ആ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 206 റൺസ് നേടിയിരുന്നു. 2018 മുതൽ 8 കോടി രൂപയാണ് രാജസ്ഥാൻ റോയൽസിൽ സഞ്ജുവിന് ലഭിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ