- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സഞ്ജു സംസണെ ടീമിൽ നിലനിർത്തി; സിംബാബ്വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രോഹിത് ശർമ്മക്ക് വിശ്രമം അനുവദിച്ചപ്പോൾ വിൻഡീസിൽ വിജയക്കൊടി പാറിച്ച ശിഖർ ധവാൻ ക്യാപ്ടനായി

മുംബൈ: വിൻഡിസിലെ ഏകദിന ടൂർണമെന്റ് 3-0ത്തിന് കരസ്ഥമാക്കി ടീമിനെ കൈവിടാതെ ബിസിസിഐ. സിംബാബ്‌വെക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസണും ടീമിൽ ഇടംപിടിച്ചു. രോഹിത് ശർമ്മക്ക് വിശ്രമം അനുവദിച്ചപ്പോൾ ശിഖർ ധവാനാണ് ക്യാപ്റ്റൻ.
ഓഗസ്റ്റ് 18 മുതൽ ഹരാരെയിലാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ചപ്പോൾ വിരാട് കോലിയും ടീമിൽ ഇല്ല. പരിക്കിനെ തുടർന്ന് ഏറെകാലം വിശ്രമത്തിലായിരുന്ന ഓൾറൗണ്ടർ ദീപക് ചാഹർ ടീമിലേക്ക് തിരികെ എത്തി.
3 ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം: ശിഖർ ധവാൻ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, കുൽദീപ് യാദവ്. പട്ടേൽ, അവേഷ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.
അതേസമയം പരമ്പരയിലെ വിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. 68 റൺസിനാണ് ഇന്ത്യ വിൻഡീസിനെ തകർത്തെറിഞ്ഞത്. ഇന്ത്യ ഉയർത്തിയ 190 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന വെസ്‌ററ്റിൻഡീസിന് 122 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി രവി ബിഷ്‌ണോയിയും രവി ചന്ദ്ര അശ്വിനും അർഷദീപ് സിങ്ങും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി. സഞ്ജു സാംസണെ ട്വന്റി 20 സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട.


