- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്നാം നമ്പറിൽ ഇറങ്ങി ഏറ്റവും റൺസടിച്ച താരം; ഓപ്പണർ അല്ലാതെ ഏറ്റവും റൺസ് നേടിയ ബാറ്റ്സ്മാൻ; മലയാളികൾ പോലും അറിയാത്ത സഞ്ജുവിന്റെ ഐപിഎൽ റെക്കോർഡുകൾ; നാലുവർഷത്തിന് ശേഷം രാജസ്ഥാൻ ഐപിഎൽ പ്ലേഓഫ് ഉറപ്പിക്കുമ്പോൾ തിളങ്ങുന്നത് സഞ്ജുവിന്റെ നേതൃത്വവും

മുംബൈ: ഐപിഎല്ലിൽ സഞ്ജു രാജസ്ഥാന്റെ ക്യപ്റ്റാനായി എത്തിയതോടെ മലയാളികൾക്കിടയിൽ രാജസ്ഥാൻ റോയൽസിന് പ്രിയമേറിയിട്ടുണ്ട്.എന്നാൽ ആ പ്രിയം സഞ്ജുവിനോട് ഉണ്ടോ എന്ന് ചോദിച്ചാൽ ചിലപ്പോൾ ഉത്തരം മറ്റൊന്നായേക്കാം.കാരണം മറ്റൊന്നുമ്മല്ല സ്ഥിരതയില്ലായ്മയുൾപ്പടെ ചൂണ്ടിക്കാട്ടി സഞ്ജുവിനെ വിമർശിക്കുന്നവർ പോലും ഒരുപക്ഷെ അദ്ദേഹത്തിന്റെ ഐപിഎൽ ഗ്രാഫ് പരിശോധിച്ചു കാണില്ല.

ഒരു വട്ടമെങ്കിലും അത് പരിശോധിച്ചവർക്ക് സഞ്ജുവിനെ വിമർശിക്കാനും സാധിക്കില്ല. അത്രയേറെ റെക്കോർഡുകളാണ് സഞ്ജു ഇതിനോടകം തന്റെ പേരിൽ കുറിച്ചത്. സുദീർഘമായ ഇന്നിങ്ങ്‌സ് കളിച്ചല്ല ഇവയൊന്നും സഞ്ജു സ്വന്തമാക്കിയത് എന്നുകൂടി ഓർക്കുമ്പോഴാണ് മികവിന് കൈയടിക്കേണ്ടത്.

അരങ്ങേറ്റം കുറിച്ച സീസണിലെ 10 കളിയിൽ നിന്നും 2036ഉം, 2014 സീസണിൽ 13 കളിയിൽ നിന്നും 339ഉം റൺസടിച്ച് താരം തന്റെ വരവ് ഇന്ത്യൻ ക്രിക്കറ്റിന് മുമ്പിൽ തന്നെ പ്രകടമാക്കിയിരുന്നു.ഒരു ബൗളറുടേയും സ്പീഡിനേയോ, സ്റ്റാറ്റ്സുകളേയോ അഗ്രഷനെയോ കൂസാതെ കൂളായി ബാറ്റ് വീശുന്ന, വരുന്നത് വരട്ടെ എന്ന രീതിയിൽ എല്ലാ പന്തും ആക്രമിച്ച് കളിക്കുന്ന താരമാണ് സഞ്ജു. ഒരർത്ഥത്തിൽ പറഞ്ഞാൽ സഞ്ജുവിന്റെ സ്ട്രെംഗ്തും വീക്ക്നെസ്സും അതുതന്നെയാണ്.

ഇതിനെല്ലാം പുറമെ പല റെക്കോഡുകളും ആ സ്ട്രൈക്ക് റേറ്റിൽ താരം കരസ്ഥമാക്കിയിട്ടുണ്ട്. ആ കണക്കുകൾ മാത്രം മതി സഞ്ജു എത്രത്തോളം അണ്ടർറേറ്റഡ് ആയിരുന്നു എന്ന് മനസിലാക്കാൻ.2020 മുതൽ മൂന്നാം നമ്പറിൽ ഇറങ്ങി ഏറ്റവുമധികം റൺസടിച്ച താരമാണ് സഞ്ജു. 39 ഇന്നിങ്സിൽ നിന്നും 37.47 ശരാശരിയിൽ പത്ത് ഫിഫ്ടിയടക്കം 1274 റൺസാണ് താരം അടിച്ചെടുത്തത്. 148.48 ആയിരുന്നു താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.

ഇതിന് പുറമെ, ഓപ്പണറല്ലാതെ ഏറ്റവുമധികം റൺസ് നേടുന്ന താരം (39 ഇന്നിങ്സിൽ നിന്നും 1180) മിഡിൽ ഓവറുകളിൽ ഏറ്റവുമധികം റണ്ണടിച്ച താരം (31 കളിയിൽ നിന്നും 815) സ്പിൻ ബൗളർമാർക്കെതിരെ ഏറ്റവും പ്രഹരശേഷിയുള്ള രണ്ടാമത്തെ താരം (സ്ട്രൈക്ക് റേറ്റ് 154.39) തുടങ്ങിയ നേട്ടങ്ങൾ സഞ്ജുവിന്റെ പേരിലാണ്.
കളിക്കളത്തിൽ എന്നും തന്റെ സ്ഫോടനശേഷി വെളിവാക്കുന്ന സഞ്ജു, ഈ സീസണിലും തന്റെ പതിവ് തെറ്റിച്ചിട്ടില്ല. ഈ സീസണിൽ തന്നെ 13 മത്സരത്തിൽ നിന്നും മുപ്പതിനോടടുത്ത ആവറേജിൽ 359 റൺസാണ് താരം സ്വന്തമാക്കിയത്. പ്രഹരശേഷിയാവട്ടെ 153.46ഉം.കഴിഞ്ഞ മത്സരത്തിലും ഇതേ സ്ഫോടന ശേഷി സഞ്ജു പുറത്തെടുത്തിരുന്നു. 24 പന്തിൽ നിന്നും ആറ് ബൗണ്ടറിയുൾപ്പടെ 133.33 എന്ന സ്ട്രൈക്ക് റേറ്റിൽ 32 റൺസായിരുന്നു താരം സ്വന്തമാക്കിയത്.

ഐ.പി.എല്ലിലെ മോസ്റ്റ് വാല്യുബിൾ താരങ്ങളിൽ ഒരാളും ഇപ്പോഴുള്ള മികച്ച ക്യാപ്റ്റന്മാരിൽ ഒരാളുമാണ് സഞ്ജു എന്നതിൽ ആർക്കും സംശയമുണ്ടാകാനും വഴിയില്ല.രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിന് അരികിൽ എത്തിനിൽക്കുമ്പോൾ സഞ്ജുവെന്ന ക്യാപ്റ്റൻ ഇപ്പോഴും ഐ.പി.എല്ലിൽ തന്നെയുണ്ട്. പ്രമുഖ ക്രിക്കറ്റ് അനലിസ്റ്റുകളുടെ വിമർശനങ്ങൾക്ക് ചെവികൊടുക്കാതെ തന്റെ സ്വതസിദ്ധമായ ഇന്നിങ്ങ്‌സിനായി പാഡ് കെട്ടുകയാണ് സഞ്ജു


