ദോഹ: സംസ്‌കൃതി പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഖത്തർ ദേശീയ ദിനത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണം ഇന്ന് വൈകിട്ട് 06.30 നു ഐ.സി.സി അശോക ഹാളിൽ നടക്കും. പ്രഗൽഭ പ്രഭാഷകനും, മുൻ പി.എസ്.സി അംഗവും, ആലത്തൂർ ശ്രീ നാരായണ കോളേജ് റിട്ട. പ്രിൻസിപ്പാളുമായ പ്രൊഫ.കെ.യു.അരുണൻ 'കേരളീയ സമൂഹത്തിൽ പ്രവാസികളുടെ പങ്ക്' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ദോഹയിലെത്തിച്ചേർന്ന അദ്ദേഹത്തെ സംസ്‌കൃതി പ്രവർത്തകർ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.