കൊച്ചി: മുഹമ്മദ് റിയാസിന്റെ വിവാഹ വിവാദത്തിൽ ഡിവൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹിമിന്റെ പ്രതികരണം മുസ്ലിം ലീഗിനെ ആർ എസ് എസുമായി താരതമ്യം ചെയ്യുന്നതായിരുന്നു. ദേശാഭിമാനിയും ഇതേ ആരോപണമാണ് ഉന്നയിച്ചത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് പരിവാറുകാരനായ ശങ്കു ടി ദാസ്.

റിയാസ് - വീണ വിവാഹത്തെ പറ്റിയുള്ള പരാമർശത്തിന്റെ കാര്യത്തിൽ 'ലീഗ് ആർ.എസ്.എസിന് പഠിക്കുന്നു' എന്നാണ് എ.എ. റഹീമിന്റെ പ്രതികരണം. എന്നാൽ ലീഗ് പഠിക്കുന്ന പുസ്തകം വിചാരധാര ആണോ? അതിലുള്ള ആശയമാണോ ലീഗ് നേതാവ് പറഞ്ഞത്?
അല്ല. ലീഗ് പഠിച്ചതും പാടുന്നതും ഖുർആൻ ആണ്. അതിലുള്ള വാചകം തന്നെയാണ് ലീഗ് നേതാവ് പറഞ്ഞതും. അത് പറയാനുള്ള ആർജ്ജവം ഇല്ലെങ്കിൽ മിണ്ടാതെ ഇരിക്കാനുള്ള മര്യാദ എങ്കിലും കാണിക്കണം. ഖുർആനിലെ രണ്ടാം അദ്ധ്യായമായ സൂറ അൽ ബഖറയിലെ 221ആമത്തെ വാക്യം വായിക്കുക.-ഇതാണ് ശങ്കു ടി ദാസിന് പറയാനുള്ളത്. ഇതിനൊപ്പം പ്രസ്തു ഖണ്ഡികകളും കൂട്ടിച്ചേർക്കുന്നു.

ആർഎസ്എസിനോട് മത്സരിക്കുന്ന മത --തീവ്രവർഗീയ പ്രസ്ഥാനമായി മുസ്ലിം ലീഗ് മാറുന്നുവെന്ന വിമർശനം ദേശാഭിമാനിയും ഉന്നയിച്ചിരുന്നു. രാഷ്ട്രീയ കക്ഷി എന്ന ലേബലിൽനിന്ന് ലീഗ് പൂർണമായി മതമേലങ്കി അണിയുന്ന കാഴ്ചയാണ് - വഖഫ് സംരക്ഷണ റാലി എന്ന പേരിൽ കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയിൽ പ്രകടമായത്. മുദ്രാവാക്യം മുതൽ നേതാക്കളുടെ പ്രസംഗംവരെ ലീഗിന്റെ മതതീവ്ര-- വർഗീയ അജൻഡകൾ നിറഞ്ഞൊഴുകി. ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹ്മാനടക്കം ചോരയൊഴുക്കിയ സ്വാതന്ത്ര്യസമര ഭൂമികയായ കടപ്പുറത്തെയടക്കം കളങ്കപ്പെടുത്തുകയായിരുന്നു വംശീയ--വർഗീയാധിക്ഷേപത്തിലൂടെ ലീഗുകാർ. ലീഗിനെ എതിർക്കുന്ന കമ്യൂണിസ്റ്റുകാർ കാഫിറുകളെന്നും മതവിരോധികളെന്നുമെല്ലാമുള്ള പഴഞ്ചൻ ഫത്വകൾ നേതാക്കൾ ഏറ്റുപാടി.-ഇതാണ് ദേശാഭിമാനിയുടെ വിലയിരുത്തൽ. ആർഎസ്എസിന്റെ ഹൈന്ദവ അജൻഡയുടെ ബദൽ അവതരിപ്പിക്കയായിരുന്നു ലീഗ്. ലീഗിന്റെ ഈ വർഗീയ അജൻഡ അംഗീകരിക്കുന്നുണ്ടോയെന്ന് കോൺഗ്രസും യുഡിഎഫും വ്യക്തമാക്കേണ്ടിവരുമെന്നും ദേശാഭിമാനി എഴുതി.

ഇതെല്ലാം കണക്കിലെടുത്താണ് ശക്തമായ മറുപടിയുമായി ശങ്കു ടി ദാസ് രംഗത്തു വരുന്നത്. സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റും ചർച്ചയ്ക്ക് വയ്ക്കുകയാണ് പരിവാറുകാർ.

ശങ്കു ടി ദാസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

റിയാസ് - വീണ വിവാഹത്തെ പറ്റിയുള്ള പരാമർശത്തിന്റെ കാര്യത്തിൽ 'ലീഗ് ആർ.എസ്.എസിന് പഠിക്കുന്നു' എന്നാണ് എ.എ. റഹീമിന്റെ പ്രതികരണം.
എന്നാൽ ലീഗ് പഠിക്കുന്ന പുസ്തകം വിചാരധാര ആണോ?
അതിലുള്ള ആശയമാണോ ലീഗ് നേതാവ് പറഞ്ഞത്?
അല്ല. ലീഗ് പഠിച്ചതും പാടുന്നതും ഖുർആൻ ആണ്.
അതിലുള്ള വാചകം തന്നെയാണ് ലീഗ് നേതാവ് പറഞ്ഞതും.
അത് പറയാനുള്ള ആർജ്ജവം ഇല്ലെങ്കിൽ മിണ്ടാതെ ഇരിക്കാനുള്ള മര്യാദ എങ്കിലും കാണിക്കണം.
ഖുർആനിലെ രണ്ടാം അദ്ധ്യായമായ സൂറ അൽ ബഖറയിലെ 221ആമത്തെ വാക്യം വായിക്കുക.
'മതം മാറി ഇസ്ലാം സ്വീകരിക്കാത്ത പക്ഷം ബഹുദൈവാരാധക ആയ പെണ്ണിനെ നിങ്ങൾ വിവാഹം കഴിക്കരുത്. ഒരു ബഹുദൈവവിശ്വാസിനി നിങ്ങളെ എത്ര ആനന്ദിപ്പിക്കുന്നുവെങ്കിലും അവളെക്കാൾ എത്രയോ മേന്മ മുസ്ലിം ആയൊരു അടിമ പെണ്ണിനുണ്ട്.' (2: 221)
ഇരുപത്തിനാലാം അദ്ധ്യായമായ സൂറ അൽ നൂറിലെ മൂന്നാം വാക്യത്തിലും ഇതേ ആശയം ആവർത്തിക്കുന്നുണ്ട്.
'വ്യഭിചാരിയായ പുരുഷൻ വ്യഭിചാരിണിയേയോ ബഹുദൈവവിശ്വാസിനിയേയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേൽ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.' (24: 3)
അതായത് മതം മാറാത്ത ഹിന്ദു സ്ത്രീയെ (ബഹുദൈവ വിശ്വാസിനി) വിവാഹം കഴിക്കാൻ മുസ്ലിം പുരുഷന് ഖുർആൻ പ്രകാരം അനുവാദമില്ല. അങ്ങനെയുള്ള വിവാഹത്തെ സാധുവായി ഇസ്ലാമിക നിയമം അംഗീകരിക്കുകയുമില്ല. വിവാഹത്തിന് തന്നെ നിയമസാധുത ഇല്ലാത്തതിനാൽ അതിലെ ശാരീരിക ബന്ധം കേവലം വ്യഭിചാരം മാത്രമാണ്. സ്ത്രീ വ്യഭിചാരിണിയും.
ഈ ഖുർആനികമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് റിയാസ് വീണ വിവാഹം വ്യഭിചാരമാണ് എന്ന് ലീഗ് നേതാവ് പ്രസംഗിച്ചത്.
അയാൾ പറഞ്ഞത് തെറ്റാണെങ്കിൽ ഖുർആനിൽ പറഞ്ഞതും തെറ്റാണ്.
അയാളെ വിമർശിക്കണമെങ്കിൽ അയാളെ അത് പഠിപ്പിച്ച ഗ്രന്ഥത്തെയും വിമർശിക്കണം.
അയാളുടെ പ്രസംഗത്തെ അപലപിക്കണമെങ്കിൽ അയാളെ കൊണ്ടങ്ങനെ പ്രസംഗിപ്പിച്ച വിശ്വാസ സംഹിതയേയും അപലപിക്കണം.
അയാളെ കൊണ്ടത് തിരുത്തിക്കണമെങ്കിൽ ഇസ്ലാമിലെ ആ നിയമവും തിരുത്തപ്പെടണം.
അതിനൊന്നും ധൈര്യമില്ലെങ്കിൽ കേൾക്കാത്ത പോലെ അങ്ങ് മിണ്ടാതിരുന്നേക്കണം.
അല്ലാതെ, ലീഗ് നേതാവ് അയാളുടെ മത നിയമം പറയുന്നതിനും ആർ.എസ്.എസിനെ പഴിക്കുന്നത് ശുദ്ധ നെറികേടാണ്.