- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെളിവുമില്ല ഒരു തേങ്ങയുമില്ല; തള്ളിനാണെങ്കിൽ റെഫറൻസ് മൂല്യവുമില്ല; വിക്കിപീഡിയയിൽ പോലും ഒരു ദിവസം തികച്ചു പിടിച്ചു നിൽക്കാത്ത ഉടായിപ്പ് ഫോട്ടോ; വാരിയം കുന്നന്റെ വ്യാജ ചിത്രം കൊട്ടിഘോഷിച്ചവരെ പരിഹസിച്ച് ശങ്കു ടി ദാസ്
തിരുവനന്തപുരം: വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രം എന്ന് അവകാശപ്പെടുന്ന ഫോട്ടോ ഉൾപ്പെടുത്തി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവ ചരിത്രം കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തുിരുന്നു. സുൽത്താൻ വാരിയം കുന്നൻ എന്ന് പേരിട്ട പുസ്തകം രചിച്ചത് ചരിത്രകാരൻ റമീസ് മുഹമ്മദ് ആണ്. റമീസ് മുഹമ്മദാണ് 1922 ജനുവരി 14 ന് ഗാർഡിയൻ ദിനപത്രം പ്രസിദ്ധീകരിച്ച വാരിയം കുന്നന്റെ ചിത്രം എന്ന പേരിൽ ഒരു ഫോട്ടോ അവതരിപ്പിച്ചത്. അതേ വർഷം തന്നെ സയൻസസ് എറ്റ് വോയേജസ് എന്ന ഫ്രഞ്ച് മാഗസിനും ചിത്രം പ്രസിദ്ധീകരിച്ചതായി റമീസ് അവകാശപ്പെട്ടു. എന്നാൽ അവയൊക്കെ വ്യാജമായതിനാൽ വിക്കീപീഡിയ ചിത്രത്തെ പേജിൽ നിന്നും റിമൂവ് ചെയ്തിരിക്കുകയാണ്. ആധികാരികമെന്നും ആർക്കൈവ് എന്നും അവകാശപ്പെട്ട് കലാപകാരികളുടെ നേതാവിനെ മഹത്വവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ വ്യാജ ചിത്രത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ സോഷ്യൽ മീഡിയാ ആക്ടിവിസ്റ്റ് ശങ്കു ടി ദാസ് പരിഹസിച്ചു.
വിക്കിപീഡിയയിൽ പോലും ഒരു ദിവസം തികച്ചു പിടിച്ചു നിൽക്കാത്ത ഈ ഉടായിപ്പ് ഫോട്ടോ കൊട്ടിഘോഷിച്ചാണ് ആളുകളെ ഇവർ പൊട്ടൻ കളിപ്പിക്കുന്നത് എന്നോർക്കണമെന്ന് ശങ്കു ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പേജിന്റെ പൂർണരൂപം
ദി ക്യൂരിയസ് കേസ് ഓഫ് കുഞ്ഞാമ്മദാജി ഫോട്ടം
മിനിഞ്ഞാന്ന് രാത്രി, 29/10/2021 വെള്ളിയാഴ്ച, ആഘോഷപൂർവ്വം വിക്കിപീഡിയയിൽ അപ്ലോഡ് ചെയ്ത ഫോട്ടോ ആണ് ആദ്യത്തേത്.
File: Sulthan Variyamkunnan. Png
Description: This image published on The Guardian 14th Jan, 1922.
Author or Copyright owner: Ramees Muhammed
Source: The photo accessed from 1922 French magazine, Sciences et Voyages, is the cover of the book Sultan authored by Ramees Mohammed O - Published by Two Horns.
Immediate Source: The Guardian.
വൻ റെഫറൻസും സോഴ്സും ഒക്കെ ഉദ്ധരിച്ചുള്ള ആർഭാടമായ അപ്ലോഡിങ് ആണ്.
സ്വാഭാവികമായും ആളുകൾ ചോദിച്ചു.
ഇപ്പറയുന്ന സോഴ്സുകൾ എവിടെ? ഒന്ന് കാണിച്ചേ.
വാരിയംകുന്നന്റേതായി ഇങ്ങനെയൊരു ഫോട്ടോ പ്രസിദ്ധീകരിച്ച 14 ജനുവരി 1922ലെ The Guardian പത്രത്തിന്റെ ലിങ്കോ ഇകോപ്പിയോ എവിടെ?
1922ൽ ഈ ഫോട്ടോ പ്രസിദ്ധീകരിച്ചു എന്ന് പറയുന്ന സയൻസസ് എറ്റ് വോയേജസ് എന്ന ഫ്രഞ്ച് മാഗസിൻ എവിടെ?
ഏത് മാസം ഏത് ലക്കം എത്രാം പേജിലാണ് ഫോട്ടോ ഉള്ളത്?
ഡിസ്ക്രിപ്ഷനിലോ സോഴ്സിലോ പറയുന്ന ഏതെങ്കിലുമൊരു അവകാശവാദത്തിന് എന്തെങ്കിലുമൊരു തെളിവ് എവിടെ?
ഠിം. കഥ കഴിഞ്ഞു.
തെളിവുമില്ല ഒരു തേങ്ങയുമില്ല.
തള്ളിനാണെങ്കിൽ റെഫറൻസ് മൂല്യവുമില്ല.
അങ്ങനെ ആധികാരികമല്ലെന്ന് കണ്ടു വിക്കിപീഡിയ വരെ ആ ഫോട്ടോ നീക്കം ചെയ്തു.
പകരം 30/10/2021 ശനിയാഴ്ച കയറ്റിയ പുതിയ ഫോട്ടോ ആണ് രണ്ടാമത്തേത്.
File: shdpw Variyam Kunnath photo. Jpg
(നോട്ട്: സുൽത്താൻ പോയി)
Description: Variyam Kunnath Kunjahammad Haji old photo.
(നോട്ട്: The Guardian t]mbn)
Source: Own Work
(നോട്ട്: ഫ്രഞ്ച് മാഗസിനും പോയി)
ഒറ്റ രാത്രി കൊണ്ടുള്ള പരിണാമം ആണിത്.
ബേസിക് ലെവലിൽ കണ്ടസ്റ്റ് ചെയ്താൽ വിക്കിപീഡിയയിൽ പോലും ഒരു ദിവസം തികച്ചു പിടിച്ചു നിൽക്കാത്ത ഈ ഉടായിപ്പ് ഫോട്ടോ കൊട്ടിഘോഷിച്ചാണ് ഇക്കണ്ട ആളുകളെ ഇവർ പൊട്ടൻ കളിപ്പിക്കുന്നത് എന്നോർക്കണം.
എന്തായാലും അവസാനം കൊടുത്ത സോഴ്സ് നന്നായിട്ടുണ്ട്.
Own Work
മറുനാടന് മലയാളി ബ്യൂറോ