ബരിമല ഹൈന്ദവ ക്ഷേത്രം അല്ലെങ്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് എങ്ങനെയാണ് ശബരിമലയുടെ ഭരണപരമായ കാര്യങ്ങൾ നിർവഹിക്കുന്നത്? 1950ലെ ട്രാവൻകൂർ കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റിയൂഷൻസ് ആക്റ്റ് പ്രകാരം നിലവിൽ വന്ന സ്ഥാപനമല്ലേ തിരുവിതാംകൂർ ദേവസ്വം ബോർഡ്?

തിരുവിതാംകൂർ രാജവംശത്തിന്റെ ഭരണത്തിന് കീഴിൽ ഉണ്ടായിരുന്നതും, 1949ൽ ഭാരത സർക്കാരുമായി ഏർപ്പെട്ട ഉടമ്പടി പ്രകാരം മഹാരാജാവ് വിട്ടൊഴിഞ്ഞതുമായ 1248 ഹൈന്ദവ ക്ഷേത്രങ്ങളുടെ ഭരണ സാമ്പത്തിക കാര്യങ്ങൾ നോക്കി നടത്തുക എന്നതാണല്ലോ മേപ്പടി ബോർഡിന്റെ അധികാര മണ്ഡലം?

അങ്ങനെയെങ്കിൽ ഹിന്ദു ക്ഷേത്രമല്ല എന്ന് കേരള സർക്കാർ തന്നെ പറയുന്ന ശബരിമലയുടെ ഭരണം എങ്ങനെയാണ് ദേവസ്വം ബോർഡ് കയ്യാളുക? ബുദ്ധിസ്റ്റ്/ക്രിസ്ത്യൻ/ഇസ്ലാം തുടങ്ങിയ ഇതര മത വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ നോക്കി നടത്താൻ ദേവസ്വം ബോർഡിന് എന്തായാലും അധികാരമില്ലല്ലോ.

അപ്പോൾ 1950ലെ ട്രാവൻകൂർ കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റിയൂഷൻസ് ആക്റ്റ് പരിഷ്‌കരിച്ചു ട്രാവൻകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിന്ന് ശബരിമലയെ ഉടൻ ഒഴിവാക്കുമായിരിക്കും, അല്ലേ?