- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവ നടി സനൂഷയ്ക്കും സോഷ്യൽ മീഡിയയിൽ അകാലചരമം; വ്യാജ വാർത്ത പ്രചരിച്ചത് അപകടത്തിൽപ്പെട്ട കാറിന്റെ ചിത്രത്തിനൊപ്പം; നിയമനടപടിക്കൊരുങ്ങി താരം
കണ്ണൂർ: മലയാളത്തിന്റെ പ്രിയ സനുഷയെയും കൊല ചെയ്ത് സോഷ്യൽ മീഡിയ. സനൂഷ വാഹനാപകടത്തിൽ മരിച്ചെന്ന് നവമാദ്ധ്യമങ്ങളിളാണു വ്യാജ പ്രചരണം ഉണ്ടായത്. ഞായറാഴ്ച മുതൽ വാട്‌സാപ്പിലും ഫേസ്‌ബുക്കിലും അപകടമുണ്ടായ വാഹനത്തിന്റെ ചിത്രം സഹിതമാണ് വ്യാജ വാർത്ത പ്രചരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സനുഷ മരിച്ചെന്നായിരുന്നു വാർത്ത. തുടർന്ന് സനുഷയെ നിരവധി ആളുകളാണ് ഫോണിലും, മറ്റു മാർഗ്ഗങ്ങളിലും ബന്ധപ്പെട്ടത്. ഇതേ തുടർന്ന് നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണെന്ന് സനുഷ വാർത്താ ചാനലിനോടു പറഞ്ഞു. ഇന്നലെ വൈകീട്ടാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പോയി കുടുംബത്തോടെ മടങ്ങിയെത്തിയത്. തുടർന്നാണ് നിങ്ങൾക്ക് യാത്രയിൽ വല്ല അപകടവും പറ്റിയോ എന്ന ചോദിച്ച് ഫോൺ കോളുകൾ വരാൻ തുടങ്ങിയത്. ഇതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് സോഷ്യൽ മീഡിയയിൽ ഇത്തരം ഒരു വാർത്ത പ്രചരിക്കുന്ന കാര്യം മനസിലായത്.പിന്നീട് ഇത് ഇന്ന് രാവിലെയും ആവർത്തിച്ചു. ഇത്തരത്തിലുള്ള പ്രചരണങ്ങൾ അത്യന്തം ദുഃഖകരമാണ്. അതിനാൽ തന്നെ ഇതിനെതിരെ സൈബർസെല്ലിൽ പരാതി നൽകാൻ ഒരുങ്ങുകയാ
കണ്ണൂർ: മലയാളത്തിന്റെ പ്രിയ സനുഷയെയും കൊല ചെയ്ത് സോഷ്യൽ മീഡിയ. സനൂഷ വാഹനാപകടത്തിൽ മരിച്ചെന്ന് നവമാദ്ധ്യമങ്ങളിളാണു വ്യാജ പ്രചരണം ഉണ്ടായത്. ഞായറാഴ്ച മുതൽ വാട്‌സാപ്പിലും ഫേസ്‌ബുക്കിലും അപകടമുണ്ടായ വാഹനത്തിന്റെ ചിത്രം സഹിതമാണ് വ്യാജ വാർത്ത പ്രചരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സനുഷ മരിച്ചെന്നായിരുന്നു വാർത്ത. തുടർന്ന് സനുഷയെ നിരവധി ആളുകളാണ് ഫോണിലും, മറ്റു മാർഗ്ഗങ്ങളിലും ബന്ധപ്പെട്ടത്. ഇതേ തുടർന്ന് നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണെന്ന് സനുഷ വാർത്താ ചാനലിനോടു പറഞ്ഞു.
ഇന്നലെ വൈകീട്ടാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പോയി കുടുംബത്തോടെ മടങ്ങിയെത്തിയത്. തുടർന്നാണ് നിങ്ങൾക്ക് യാത്രയിൽ വല്ല അപകടവും പറ്റിയോ എന്ന ചോദിച്ച് ഫോൺ കോളുകൾ വരാൻ തുടങ്ങിയത്. ഇതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് സോഷ്യൽ മീഡിയയിൽ ഇത്തരം ഒരു വാർത്ത പ്രചരിക്കുന്ന കാര്യം മനസിലായത്.
പിന്നീട് ഇത് ഇന്ന് രാവിലെയും ആവർത്തിച്ചു. ഇത്തരത്തിലുള്ള പ്രചരണങ്ങൾ അത്യന്തം ദുഃഖകരമാണ്. അതിനാൽ തന്നെ ഇതിനെതിരെ സൈബർസെല്ലിൽ പരാതി നൽകാൻ ഒരുങ്ങുകയാണെന്ന് സനുഷ വ്യക്തമാക്കി.
മുമ്പ് നിരവധി തവണ സിനിമ താരങ്ങൾക്കെതിരെ ഇത്തരം വാർത്തകൾ പ്രചരിച്ചിട്ടുണ്ട്. ജഗതി ശ്രീകുമാറിനെയും, മാമുക്കോയയെയും കൊന്ന സോഷ്യൽ മീഡിയക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. അന്ന് മോഹൻലാലും, മമ്മൂട്ടിയും ഉൾപ്പടെയുള്ള താരങ്ങൾ സോഷ്യൽ മീഡിയയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.