ദോഹ: സംസ്‌കൃതി ഇൻഡസ്ട്രിയൽ ഏരിയ യൂണിറ്റ് സമ്മേളനം സമാപിച്ചു. സമ്മേളനം സംസ്‌കൃതി കേന്ദ്ര എക്‌സിക്യുട്ടീവ് അംഗവും, മുൻ പ്രസിഡന്റുമായ പ്രമോദ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നസീർ ചാഴൂർ അദ്ധ്യക്ഷത വഹിച്ചു. എം എം റയിസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മുൻ ജോ. സെക്രട്ടറി മുഹമ്മദ് കോയ കെ കെ മൂന്ന് വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്‌കൃതി ജനറൽ സെക്രട്ടറി കെ കെ ശങ്കരൻ, പ്രസിഡന്റ് എ കെ ജലീൽ, വൈസ് പ്രസിഡന്റുമാരായ എം ടി മുഹമ്മദാലി, സന്തോഷ് തൂണേരി, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളായ പി എൻ ബാബുരാജൻ, ഇ എം സുധീർ, യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗം രവി എൻ പി എന്നിവർ സംസാരിച്ചു.

പ്രസിഡന്റായി എം എം റയിസ്, സെക്രട്ടറിയായി നസീർ ചാഴൂർ എന്നിവരേയും, സതീശൻ, രാമകൃഷ്ണൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ഗോപിനാഥ് കോടിയേരി, സുരേഷ് എം പി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും സമ്മേളനം തിരഞ്ഞെടുത്തു. 24 അംഗ എക്‌സിക്യുട്ടീവിനേയും തിരഞ്ഞെടുത്തു.