- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സ്ത്രീ സുരക്ഷയുടെ സന്ദേശവുമായി സംസ്‌കൃതി സർഗ്ഗോത്സവം
ദോഹ: സംസ്‌കൃതി നജ്മ യൂണിറ്റ് അവതരിപ്പിച്ച ''സർഗ്ഗോത്സവം'' സമൂഹത്തിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന ചൂഷണങ്ങൾക്കെതിരെയുള്ള സന്ദേശം ഉയർത്തിപ്പിടിക്കുന്നതായി. സംസ്‌കൃതി കളിക്കൂട്ടം അവതരിപ്പിച്ച ''ഞാൻ സ്ത്രീ'' എന്ന സംഗീതശില്പം നിറഞ്ഞ കരഘോഷങ്ങളോടെയാണ് സദസ്സ് വരവേറ്റത്. കെ പി എ സി നാടക ഗാനങ്ങളുടെ രംഗാവിഷ്‌കാരം, നൃത്തം, ഗാനങ്ങൾ തുടങ്ങിയവയും അരങ്ങേറി. സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടന്ന സർഗ്ഗസായാഹ്നം ഐ സി സി കോൺസുലാർ വിഭാഗം തലവൻ കെ എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രവി മണിയൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്‌കൃതി പ്രസിഡന്റ് എ കെ ജലീൽ, സിക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, ഐ സി ബി എഫ് വൈസ് പ്രസിഡന്റ് പി എൻ ബാബുരാജൻ, സംസ്‌കൃതി വനിതാവേദി പ്രസിഡന്റ് പ്രഭാ മധു, നജ്മ യൂണിറ്റ് സിക്രട്ടറി ഓമനക്കുട്ടൻ പരുമല, ഭരത് ആനന്ദ് എന്നിവർ സംസാരിച്ചു. ഐ സി ബി എഫ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി എൻ ബാബുരാജനെ അനുമോദിച്ചു. റേഡിയോ നാടകമത്സരത്തിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച സംസ്‌കൃതി അംഗങ്ങൾക്ക് ഉപഹാരം നല്
ദോഹ: സംസ്‌കൃതി നജ്മ യൂണിറ്റ് അവതരിപ്പിച്ച ''സർഗ്ഗോത്സവം'' സമൂഹത്തിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന ചൂഷണങ്ങൾക്കെതിരെയുള്ള സന്ദേശം ഉയർത്തിപ്പിടിക്കുന്നതായി. സംസ്‌കൃതി കളിക്കൂട്ടം അവതരിപ്പിച്ച ''ഞാൻ സ്ത്രീ'' എന്ന സംഗീതശില്പം നിറഞ്ഞ കരഘോഷങ്ങളോടെയാണ് സദസ്സ് വരവേറ്റത്.
കെ പി എ സി നാടക ഗാനങ്ങളുടെ രംഗാവിഷ്‌കാരം, നൃത്തം, ഗാനങ്ങൾ തുടങ്ങിയവയും അരങ്ങേറി. സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടന്ന സർഗ്ഗസായാഹ്നം ഐ സി സി കോൺസുലാർ വിഭാഗം തലവൻ കെ എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രവി മണിയൂർ അദ്ധ്യക്ഷത വഹിച്ചു.
സംസ്‌കൃതി പ്രസിഡന്റ് എ കെ ജലീൽ, സിക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, ഐ സി ബി എഫ് വൈസ് പ്രസിഡന്റ് പി എൻ ബാബുരാജൻ, സംസ്‌കൃതി വനിതാവേദി പ്രസിഡന്റ് പ്രഭാ മധു, നജ്മ യൂണിറ്റ് സിക്രട്ടറി ഓമനക്കുട്ടൻ പരുമല, ഭരത് ആനന്ദ് എന്നിവർ സംസാരിച്ചു. ഐ സി ബി എഫ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി എൻ ബാബുരാജനെ അനുമോദിച്ചു. റേഡിയോ നാടകമത്സരത്തിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച സംസ്‌കൃതി അംഗങ്ങൾക്ക് ഉപഹാരം നല്കി ആദരിച്ചു.