ദോഹ: സംസ്‌കൃതി മൻസൂറ യൂണിറ്റ് അവതരിപ്പിക്കുന്ന ഈദ് നിലാവ് കലാസന്ധ്യ ഇന്നു വൈകുന്നേരം 5.30ന് ഐ സി സി അശോക ഹാളിൽ നടക്കും. ദോഹയിലെ കലാകാരന്മാരെ കോർത്തിണക്കിക്കൊണ്ട് സംഘടിപ്പിക്കുന്ന കലാസന്ധ്യയിൽ മാപ്പിളപ്പാട്ട്, നാടൻ പാട്ട്, കഥാപ്രസംഗം, കവിതാലാപനം തുടങ്ങിയവ അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും. പ്രോഗ്രാമിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.