- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സംസ്‌കൃതി കേരളീയം2016 കലാനിശ ഡിസംബർ 2ന്
ദോഹ: സംസ്‌കൃതി സിറ്റി എക്‌സ്‌ചേഞ്ചുമായി ചേർന്ന് അണിയിച്ചൊരുക്കുന്ന ''കേരളീയം 2016'' കലാനിശ ഡിസംബർ രണ്ടിന് വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ എം ഇ എസ് ഇന്ത്യൻ സ്‌കൂളിൽ അരങ്ങേറുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രശസ്ത സിനിമ താരവും, നർത്തകിയുമായ രമ്യ നമ്പീശൻ, കലാമണ്ഡലം ഗോപാലകൃഷ്ണൻ എന്നിവർ നയിക്കുന്ന കേരളത്തനിമയുള്ള നൃത്തശില്പങ്ങളാണ് പരിപാടിയുടെ മുഖ്യ ആകർഷണം. സിറ്റി എക്‌സ്‌ചേഞ്ചാണ് മുഖ്യ പ്രായോജകർ. പരിപാടിയുടെ ടിക്കറ്റ് വില്പനയുടെ ഔദ്യോഗിക ഉദ്ഘാടനം സിറ്റി എക്‌സ്‌ചേഞ്ച് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഷറഫ് പി ഹമീദ് സംസ്‌കൃതി പ്രസിഡന്റ് എ കെ ജലീലിന് നല്കി കൊണ്ട് നിർവ്വഹിച്ചു. മാക്‌സ് മീഡിയ & ഈവന്റ്‌സ് ആണ് പരിപാടിയുടെ ഈവന്റ് മാനേജ്‌മെന്റ് നിർവ്വഹിക്കുന്നത്. വാർത്താസമ്മേളനത്തിൽ സംസ്‌കൃതി പ്രസിഡന്റ് എ കെ ജലീൽ, കേരളീയം 2016 ചെയർമാൻ സമീർ സിദ്ദിഖ്, ജനറൽ കൺ വീനർ പി എൻ ബാബുരാജൻ, സിറ്റി എക്‌സ്‌ചേഞ്ച് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഷറഫ് പി ഹമീദ്, ഓപ്പറേഷൻസ് മാനേജർ ഷനിബ് ഷംസുദ്ദീൻ, മാർക്കറ്റിങ്ങ്
ദോഹ: സംസ്‌കൃതി സിറ്റി എക്‌സ്‌ചേഞ്ചുമായി ചേർന്ന് അണിയിച്ചൊരുക്കുന്ന ''കേരളീയം 2016'' കലാനിശ ഡിസംബർ രണ്ടിന് വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ എം ഇ എസ് ഇന്ത്യൻ സ്‌കൂളിൽ അരങ്ങേറുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രശസ്ത സിനിമ താരവും, നർത്തകിയുമായ രമ്യ നമ്പീശൻ, കലാമണ്ഡലം ഗോപാലകൃഷ്ണൻ എന്നിവർ നയിക്കുന്ന കേരളത്തനിമയുള്ള നൃത്തശില്പങ്ങളാണ് പരിപാടിയുടെ മുഖ്യ ആകർഷണം. സിറ്റി എക്‌സ്‌ചേഞ്ചാണ് മുഖ്യ പ്രായോജകർ. പരിപാടിയുടെ ടിക്കറ്റ് വില്പനയുടെ ഔദ്യോഗിക ഉദ്ഘാടനം സിറ്റി എക്‌സ്‌ചേഞ്ച് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഷറഫ് പി ഹമീദ് സംസ്‌കൃതി പ്രസിഡന്റ് എ കെ ജലീലിന് നല്കി കൊണ്ട് നിർവ്വഹിച്ചു. മാക്‌സ് മീഡിയ & ഈവന്റ്‌സ് ആണ് പരിപാടിയുടെ ഈവന്റ് മാനേജ്‌മെന്റ് നിർവ്വഹിക്കുന്നത്.
വാർത്താസമ്മേളനത്തിൽ സംസ്‌കൃതി പ്രസിഡന്റ് എ കെ ജലീൽ, കേരളീയം 2016 ചെയർമാൻ സമീർ സിദ്ദിഖ്, ജനറൽ കൺ വീനർ പി എൻ ബാബുരാജൻ, സിറ്റി എക്‌സ്‌ചേഞ്ച് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഷറഫ് പി ഹമീദ്, ഓപ്പറേഷൻസ് മാനേജർ ഷനിബ് ഷംസുദ്ദീൻ, മാർക്കറ്റിങ്ങ് മാനേജർ ഹസ്സൻ അബ്ദുള്ള, സംസ്‌കൃതി കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളായ അഹമ്മദ്കുട്ടി അരളായിൽ, വിജയകുമാർ, രാജീവ് രാജേന്ദ്രൻ, ഒമർ ബാനിഷ് തുടങ്ങിയവർ പങ്കെടുത്തു.