- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സംസ്‌കൃതി- സി. വി. ശ്രീരാമൻ സാഹിത്യ പുരസ്‌കാരം സബീന എം. സാലിക്ക് സമർപ്പിച്ചു
ദോഹ: മൂന്നാമത് ''സംസ്‌കൃതി - സി വി ശ്രീരാമൻ സാഹിത്യ പുരസ്‌കാരം'' ഐ സി സി അശോക ഹാളിൽ നടന്ന പ്രൗഢ ഗംബീര ചടങ്ങിൽ വച്ച് കഥാകൃത്ത് സബീന എം. സാലിക്ക് കേരള സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷയും ജൂറി അദ്ധ്യക്ഷയുമായ ഡോ. ഖദീജ മുംതാസ് സമർപ്പിച്ചു. സബീന എം സാലിയുടെ 'മയിൽച്ചിറകുള്ള മാലാഖ അഥവാ മലക് താവൂസ്' എന്ന ചെറുകഥ ആണ് അവാർഡിന് അർഹമായത്. അരലക്ഷം രൂപയും പ്രശസ്തിഫലകവുമാണ് പുരസ്‌കാരം. ജി. സി. സി. രാജ്യങ്ങളിൽ താമസക്കാരായ 18 വയസിനു മുകളിൽ പ്രായമുള്ള പ്രവാസിമലയാളികളുടെ മുൻപ് പ്രസിദ്ധീകരിചിട്ടില്ലാത്ത മൗലിക രചനകളാണ് അവാർഡിന് പരിഗണിച്ചത്. ഖത്തർ, യു എ ഇ, സൗദി, കുവൈറ്റ്, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നുമായി 60 ചെറുകഥകളാണ് ലഭിച്ചത്. പ്രശസ്ത എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷയുമായ ഡോ. ഖദീജ മുംതാസ്, ചലച്ചിത്രകാരനും എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ വി. കെ. ശ്രീരാമൻ, പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീക് അഹമദ്, തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ കെ. എ. മോഹൻദാസ് എന്നിവരടങ്ങുന്ന
ദോഹ: മൂന്നാമത് ''സംസ്‌കൃതി - സി വി ശ്രീരാമൻ സാഹിത്യ പുരസ്‌കാരം'' ഐ സി സി അശോക ഹാളിൽ നടന്ന പ്രൗഢ ഗംബീര ചടങ്ങിൽ വച്ച് കഥാകൃത്ത് സബീന എം. സാലിക്ക് കേരള സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷയും ജൂറി അദ്ധ്യക്ഷയുമായ ഡോ. ഖദീജ മുംതാസ് സമർപ്പിച്ചു. സബീന എം സാലിയുടെ 'മയിൽച്ചിറകുള്ള മാലാഖ അഥവാ മലക് താവൂസ്' എന്ന ചെറുകഥ ആണ് അവാർഡിന് അർഹമായത്. അരലക്ഷം രൂപയും പ്രശസ്തിഫലകവുമാണ് പുരസ്‌കാരം.
ജി. സി. സി. രാജ്യങ്ങളിൽ താമസക്കാരായ 18 വയസിനു മുകളിൽ പ്രായമുള്ള പ്രവാസിമലയാളികളുടെ മുൻപ് പ്രസിദ്ധീകരിചിട്ടില്ലാത്ത മൗലിക രചനകളാണ് അവാർഡിന് പരിഗണിച്ചത്. ഖത്തർ, യു എ ഇ, സൗദി, കുവൈറ്റ്, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നുമായി 60 ചെറുകഥകളാണ് ലഭിച്ചത്.
പ്രശസ്ത എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷയുമായ ഡോ. ഖദീജ മുംതാസ്, ചലച്ചിത്രകാരനും എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ വി. കെ. ശ്രീരാമൻ, പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീക് അഹമദ്, തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ കെ. എ. മോഹൻദാസ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയിച്ചത്.
2017 വർഷത്തേയ്ക്കുള്ള സംസ്‌കൃതി അംഗത്വ വിതരണം ഡി. വൈ. എഫ്. ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് റോഷൻ റോയ് മാത്യു ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കദമി സംഘടിപ്പിച്ച ഗൾഫ് അമേച്വർ നാടകോത്സവത്തിൽ സംസ്‌കൃതിയുടെ ''കടൽ കാണുന്ന പാചകക്കാരൻ'' എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച ദർശന രാജേഷിനെ ചടങ്ങിൽ ആദരിച്ചു. സംസ്‌കൃതിയുടെ തീസോങ്ങ് ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സംസ്‌കൃതി പ്രസിഡന്റ് എ കെ ജലീൽ അദ്ധ്യക്ഷത വഹിച്ചു. സംസ്‌കൃതി ജനറൽ സെക്രട്ടറി കെ കെ ശങ്കരൻ, പുരസ്‌കാരസമിതി കൺവീനർ ഇ എം സുധീർ, സംസ്‌കൃതി വൈസ് പ്രസിഡന്റ് എം ടി മുഹമ്മദാലി എന്നിവർ സംസാരിച്ചു.
തുടർന്ന് സംസ്‌കൃതിയുടെ കലാവിഭാഗമായ അഭിനയ സംസ്‌കൃതി അണിയിച്ചൊരുക്കിയ ബഷീറിന്റെ ''മുച്ചീട്ട് കളിക്കാരന്റെ മകൾ'' നാടകവും അരങ്ങേറി.