ദോഹ: ഇടത്പക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിൽ ആഹ്‌ളാദിച്ച് സംസ്‌കൃതി പ്രവർത്തകർ സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ ഒത്തു ചേർന്നു. സംസ്‌കൃതി മുൻ ജനറൽ സെക്രട്ടറിമാരായ പി. എൻ. ബാബുരാജൻ, ഇ.എം സുധീർ എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എൽ. ഡി. എഫിന്റെ അത്യുജ്ജ്വല മുന്നേറ്റത്തിനു പങ്ക് വഹിച്ച എല്ലാ പ്രവാസി സുഹൃത്തുക്കൾക്കും സംസ്‌കൃതിയുടെ നന്ദി അറിയിച്ചു.

സംസ്‌കൃതി വൈസ് പ്രസിഡന്റുമാരായ എൻ.ടി.മുഹമ്മദലി, സന്തോഷ് തൂണേരി, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളായ ഷാനവാസ് ഏലച്ചോല, മധുസൂദനൻ, വിജയകുമാർ, രാജീവ് രാജേന്ദ്രൻ, ഓമനക്കുട്ടൻ പരുമല, സരുൺ മാണി ആടുകാലിൽ, ബിന്ദു പ്രദീപ്, സഖി ജലീൽ തുടങ്ങിയവർ നേതൃത്വം നല്കി. ഭാരവാഹികളായ കെ. കെ. ശങ്കരൻ, എ.കെ. ജലീൽ, പ്രമോദ് ചന്ദ്രൻ തുടങ്ങിയവർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാട്ടിലാണ്.