ദോഹ: സംസ്‌കൃതി കേരളോത്സവത്തോടനുബന്ധിച്ചുള്ള സംസ്‌കൃതി സി വി ശ്രീരാമൻ പുരസ്‌ക്കാര സമർപ്പണം നാളെ വൈകുന്നേരം ഐസിസി അശോക ഹാളിൽ നടക്കും. വൈകുന്നേരം ആറിന് നടക്കുന്ന പരിപാടിയിൽ നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും.
പരിപാടിയോടനുബന്ധിച്ച് പുതിയ മെമ്പർഷിപ്പ് എടുക്കുന്നതിനും നിലവിൽ ഉള്ളവ പുതുക്കുന്നതിനും സൗകര്യമുണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.