മെൽബൺ: സംസ്‌കൃതി മെൽബണിന്റെ രണ്ടാമത് സാംസ്‌കാരിക പരിപാടി ഫെബ്രുവരി 27നു മെൽബൺ ഹാംപ്ടൺ പാർക്കിൽ സംഘടിപ്പിച്ചു.

ഗോപിനാഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോർജ് തോമസ് മുഖ്യാതിഥിയായി പങ്കെടുത്തു. അന്തരിച്ച പ്രശസ്ത സാഹിത്യകാരന്മാരായ ഒഎൻവി, അക്‌ബർ കക്കട്ടിൽ എന്നിവരെ അനുസ്മരിച്ചു രാകേഷ് സംസാരിച്ചു.

തുടർന്നു നടന്ന ചർച്ചയിൽ 'ആഹാരവും ആരോഗ്യവും' എന്ന വിഷയത്തിൽ ശരത്, ജോർജ് തോമസ്, പ്രസാദ് ഫിലിപ്പ്, റിതേഷ്, റജികുമാർ, നാരായൺ വാസുദേവൻ, ദിനേശ് കർത്താ, വിനീത്, വിവേക്, അനൂപ്, ഡോ.ഗോപി, ഹണി നായർ, ദേവി നായർ, സ്മിത എന്നിവർ പങ്കെടുത്തു സംസാരിച്ചു. യോഗത്തിന് വിശ്വനാഥൻ നന്ദി പറഞ്ഞു.