ദോഹ: സംസ്‌കൃതിയുടെ നടപ്പുവർഷത്തെ ജനറൽ ബോഡി യോഗം ഐ.സി.സി അശോക ഹാളിൽ വച്ച് ചേർന്നു. സംസ്‌കൃതി മുൻ പ്രസിഡന്റും കേന്ദ്ര എക്‌സിക്യുട്ടീവ് അംഗവുമായ പ്രമോദ് ചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്‌കൃതി പ്രസിഡന്റ് എ കെ ജലീൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ കെ ശങ്കരൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് ജനറൽ ബോഡി യോഗം അംഗീകരിച്ചു. ട്രഷറർ ശിവാനന്ദൻ വൈലൂർ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.

സംസ്‌കൃതി സെക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, വൈസ് പ്രസിഡന്റുമാരായ എം ടി മുഹമ്മദാലി, സന്തോഷ് തൂണേരി, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം എൻ.വിജയൻ എന്നിവർ സംസാരിച്ചു. ''സാമൂഹിക മാദ്ധ്യമങ്ങൾ - അറിവും പ്രയോഗവും'' എന്നാ വിഷയത്തിൽ നടന്ന സെമിനാർ കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളായ ഷാനവാസ് ഏലച്ചോല, സുഹാസ് പാറക്കണ്ടി എന്നിവർ നയിച്ചു. സംസ്‌കൃതി വക്ര യൂണിറ്റിന്റെ നേതൃത്വത്തിൽ നോർക്ക ഹെല്പ് ഡെസ്‌കും സജ്ജീകരിച്ചിരുന്നു.