ദോഹ: സംസ്‌കൃതി നടത്തി വരുന്ന പ്രഭാഷണ പരമ്പരയുടെ ഇരുപതാം അദ്ധ്യായം ഇന്ന് വൈകിട്ട് 6 ന് ഐ. സി. സി. അശോക ഹാളിൽ നടക്കും. ''പ്രവാസം: ചരിത്രവും വർത്തമാനവും'' എന്ന വിഷയത്തിൽ പ്രമുഖ സാമൂഹിക പ്രവർത്തകനും, മുൻ എംഎൽഎ യും, കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റുമായ പി.ടി കുഞ്ഞുമുഹമ്മദ് പ്രഭാഷണം നടത്തും.

ഡോ. സുകുമാർ അഴീക്കോട്, ഡോ. കെ. എൻ പണിക്കർ, ഡോ. ബി. ഇഖ്ബാൽ, ഡോ. നൈനാൻ കോശി, വൈശാഖൻ, ഡോ. സെബാസ്റ്റ്യൻ പോൾ, ഡോ. കെ. ടി ജലീൽ, പി, കെ പോക്കർ, കെ. ഇ. എൻ, പ്രൊഫ. എം. എൻ വിജയൻ, കടമ്മനിട്ട തുടങ്ങി വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തിട്ടുള്ള സംസ്‌കൃതി പ്രഭാഷണ പരമ്പര ജി.സി.സി രാജ്യങ്ങളിലാകമാനം അറിയപ്പെടുന്ന ഒന്നാണ്.