ദോഹ: സാഹിത്യരചനയിൽ താൽപര്യമുള്ള ഖത്തറിലെ സ്‌കൂൾ കുട്ടികൾക്കായി സംസ്‌കൃതി ദോഹ സെന്റർ യൂനിറ്റ് സംഘടിപ്പിക്കുന്ന മലയാളം കഥാ  കവിതാ മത്സരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. ജൂനിയർ സീനിയർ വിഭാഗങ്ങളിയായാണ് മത്സരം. അഞ്ചാം ക്ലാസുമുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ജൂനിയർ വിഭാഗത്തിലും ഒൻപതാം ക്ലാസ്മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾക്ക് സീനിയർ വിഭാഗത്തിലും രചനകൾ അയക്കാം.

രചനകൾ competitiondoha@gmail.com , suhaspkin@gmail.com എന്നീ ഇ-മെയിൽ വിലാസത്തിലേക്ക് അയക്കാവുന്നതാണ്. രചനകൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 25. പ്രമുഖ സാഹിത്യകാരന്മാർ അടങ്ങുന്ന ജൂറിയായിരിക്കും രചനകളെ വിലയിരുത്തി വിജയികളെ നിശ്ചയിക്കുക. വിശദ വിവരങ്ങൾക്ക് ബന്ധപെടുക 33310380, 55390010 , 74485946.