- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
മാറേണ്ടത് സ്ത്രീകളുടെ കാഴ്ചപ്പാട് : ഷാഹിദാ കമാൽ
സംസ്‌കൃതി വനിതാ വേദി സംഘടിപ്പിച്ച വനിതാദിന ആഘോഷ പരിപാടികൾ സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടന്നു. കേരള വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ മുഖ്യാതിഥിയായിരുന്നു. സ്ത്രീകളുടെ കാഴ്ചപ്പാടുകൾക്ക് മാറ്റം വേണമെന്നും , സ്ത്രീകൾ അവർക്കു ലഭിച്ചിട്ടുള്ള അവകാശങ്ങൾ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കമെന്നും അവർ പറഞ്ഞു . 'ഇന്ത്യൻ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. അവിവാഹിതയായ, അമ്മയാവാത്ത ഒരു സ്ത്രീ, സ്വന്തം മാറിടം വിൽപ്പനചരക്കാക്കി മാതൃത്വത്തെ അവഹേളിക്കുകയും നിഷ്‌കളങ്കയായ ഒരു കുഞ്ഞിനോട് കാണിച്ച ക്രൂരതയുമായി മാത്രമേ മാസികയുടെ മുഖചിത്രത്തെ കാണാൻ സാധിക്കുകയുള്ളു എന്ന് അവർ അഭിപ്രായപ്പെട്ടു. മാതാപിതാക്കളുടെ അമിതമായ ഇടപെടൽ വിവാഹിതരായ പെൺകുട്ടികളുടെ കുടുംബ ജീവിതത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നു വനിതാ കമ്മീഷന് മുന്നിൽ വന്ന ചില പരാതികളുടെ അടിസ്ഥാനത്തിൽ അവർ പറഞ്ഞു .പ്രൊഫഷണൽ ബിരുദ ധാരികളായ പെൺകുട്ടികൾ പോലും പ്രായോഗിക ജീവിതത്തിനു മുന്നിൽ പകച്ചു പോകുന്ന കാഴ്ചയാണ് കാണുന്നത്. ജീവി
സംസ്‌കൃതി വനിതാ വേദി സംഘടിപ്പിച്ച വനിതാദിന ആഘോഷ പരിപാടികൾ സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടന്നു. കേരള വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ മുഖ്യാതിഥിയായിരുന്നു. സ്ത്രീകളുടെ കാഴ്ചപ്പാടുകൾക്ക് മാറ്റം വേണമെന്നും , സ്ത്രീകൾ അവർക്കു ലഭിച്ചിട്ടുള്ള അവകാശങ്ങൾ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കമെന്നും അവർ പറഞ്ഞു . 'ഇന്ത്യൻ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
അവിവാഹിതയായ, അമ്മയാവാത്ത ഒരു സ്ത്രീ, സ്വന്തം മാറിടം വിൽപ്പനചരക്കാക്കി മാതൃത്വത്തെ അവഹേളിക്കുകയും നിഷ്‌കളങ്കയായ ഒരു കുഞ്ഞിനോട് കാണിച്ച ക്രൂരതയുമായി മാത്രമേ മാസികയുടെ മുഖചിത്രത്തെ കാണാൻ സാധിക്കുകയുള്ളു എന്ന് അവർ അഭിപ്രായപ്പെട്ടു.
മാതാപിതാക്കളുടെ അമിതമായ ഇടപെടൽ വിവാഹിതരായ പെൺകുട്ടികളുടെ കുടുംബ ജീവിതത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നു വനിതാ കമ്മീഷന് മുന്നിൽ വന്ന ചില പരാതികളുടെ അടിസ്ഥാനത്തിൽ അവർ പറഞ്ഞു .പ്രൊഫഷണൽ ബിരുദ ധാരികളായ പെൺകുട്ടികൾ പോലും പ്രായോഗിക ജീവിതത്തിനു മുന്നിൽ പകച്ചു പോകുന്ന കാഴ്ചയാണ് കാണുന്നത്. ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങൾ പഠിപ്പിക്കാത്ത മാതാപിതാക്കൾ മക്കളെ തള്ളിവിടുന്നത് ആത്മഹത്യകളിലേക്കും പ്രതിസന്ധികളിലേക്കുമാണെന്നും ഷാഹിദാ കമാൽ കൂട്ടിചേർത്തു.
തുടർന്ന് സംസ്‌കൃതി വനിതാ വേദി കലാകാരികൾ ഒരുക്കിയ ദൃശ്യാവിഷ്‌കാരം 'സാവിത്രി', സംഗീതശില്പം 'ജ്വാല' എന്നിവ അരങ്ങേറി. ചനോജ് പി എൻ സംവിധാനം ചെയ്ത സാവിത്രിയിൽ നിമിഷ നിഷാദ് വേദിയിൽ നിറഞ്ഞാടി. നിധിൻ എസ് ജി സംവിധാനം നിർവ്വഹിച്ച 'ജ്വാല'യിൽ രാഗി വിനോദ് , ഷിൽന രജീഷ് , രചന ജിജേഷ്, ബേബി മനോജ്, ഷീല റോയ് , കാർത്തിക ഷൈനു, അനുഷ ശരത് എന്നിവർ വേഷമിട്ടു. കലാകാരികൾക്ക് ചടങ്ങിൽ സംസ്‌കൃതി ഉപഹാരങ്ങൾ സമ്മാനിച്ചു.
വനിതാവേദി വൈസ് പ്രസിഡണ്ട് രാഗി വിനോദ് അധ്യക്ഷയായ ചടങ്ങിൽ സെക്രട്ടറി അർച്ചന ഓമനകുട്ടൻ സ്വാഗതവും ജോയിൻ സെക്രട്ടറി സുനീതി സുനിൽ നന്ദിയും പറഞ്ഞു. ഹ്യുമാനിറ്റേറിയൻ അവാർഡ് നേടിയ ഡോക്ടർ സ്മിത, രതിപിള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു.