പ്രശസ്ത കവിയും സാമൂഹ്യ പ്രവർത്തകനുമായ ശശി മാവിൻ മൂട് സംസ്‌കൃതി കളിക്കൂട്ടം കൂട്ടുകാർക്കായി സർഗ്ഗ സായാഹ്നം ഒരുക്കി. സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടന്ന പരിപാടിയിൽ 'മലയാള ബാലസാഹിത്യം' എന്ന വിഷയത്തിൽ അദ്ദേഹം കുട്ടികളുമായി സംവദിച്ചു.

പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ മുന്നണി പ്രവർത്തകൻ, അദ്ധ്യാപകൻ, സാഹിത്യകാരൻ,സമൂഹ്യ പ്രവർത്തകൻ തുടങ്ങിയ നിലകളിലൊക്കെ വ്യക്തി മുദ്ര പതിപ്പിച്ച ശശി മാവിൻ മൂട് തന്റെ അനുഭവ സമ്പത്ത് കുട്ടികൾക്കു പകർന്നേകിയപ്പോൾ അത് ഹൃദ്യമായ അനുഭവമായി. ഡോക്ടറോ എഞ്ചിനിയറോ ആകുന്നതിനു മുമ്പ് നല്ല മനുഷ്യനാകാനുള്ള വിദ്യാഭ്യാസമാണു നമുക്കു ലഭിക്കേണ്ടതു അദ്ദേഹം ഓർമിപ്പിച്ചു.

പരിപാടിയിൽ ബിജു പി. മംഗലം സ്വാഗതവും അർച്ചന ഓമനക്കുട്ടൻ നന്ദിയും പ്രകാശിപ്പിച്ചു. ശശി മാവിൻ മൂടിനുള്ള സംസ്‌കൃതിയുടെ ഉപഹാരം സംസ്‌കൃതി പ്രസിഡന്റ് എ സുനിൽ, ജനറൽ സെക്രട്ടറി വിജയ കുമാർ എന്നിവർ ചേർന്ന് സമ്മാനിച്ചു.