സംസ്‌കൃതി വക്ര യൂണിറ്റിന്റെയും, കിംസ് ഖത്തർ മെഡിക്കൽ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ, വെൽകെയർ ഫാർമസിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

2018 ഒക്ടോബർ 26 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 1 മണി വരെ കിംസ് ഖത്തർ മെഡിക്കൽ സെന്റർ, വക്രയിൽ വച്ചാണ് സംസ്‌കൃതി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇന്ത്യൻ അംബാസിഡർ പി കുമരൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

വിദഗ്ദ്ധ ഡോക്ടർമാരുടെ സൗജന്യ സേവനം, സൗജന്യ മെഡിക്കൽ ചെക്കപ്പ്, സൗജന്യ മെഡിസിൻ, സൗജന്യ നേത്ര പരിശോധന, മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്ന വ്യക്തിക്ക് തുടർ ചികിത്സാക്കായി ഒരു മാസ കാലയളിൽ കൺസൾട്ടേഷൻ ഫീസ് ഇല്ലാതെ വിദഗ്ദ്ധ ഡോക്ടറന്മാരുടെ സേവനം ലാബ് / എക്‌സറെ പരിശോധനകൾക്ക് 50% ഡിസ്‌കൗണ്ട്,50 % മുതൽ 70 % വരെ വിലക്കിഴിവിൽ കണ്ണടകൾ, ഫ്രെയിമുകൾ തുടങ്ങിയ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 പേർക്കാണ് സേവനങ്ങൾ ലഭിക്കുക എന്ന് വാർത്ത സമ്മേളനത്തിൽ സംസ്‌കൃതി സെക്രട്ടറി ഷംസീർ അരീക്കുളം, സംസ്‌കൃതി വക്ര യുണിറ്റ് സെക്രട്ടറി എസ്. പ്രദീപ് കുമാർ, കേന്ദ്ര കമ്മറ്റി അംഗളായ ഒമർ ബാനിഷ്, രവി മണിയൂർ, സുരേഷ് കുമാർ കെ. പി, ഒ. കെ സന്തോഷ് കിംസ് ഖത്തർ മെഡിക്കൽ സെന്റർ, വക്ര, അഡ്‌മിനിസ്‌ട്രേറ്റർ പ്രിൻസ് വർഗ്ഗീസ്, മാർക്കറ്റിങ് ഇൻചാർജ് വിനു വിൻസെന്റ്, വെൽകെയർ ഫാർമസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ, അഷറഫ് കെ. പിഅൽ ജാബർ ഒപ്റ്റീഷ്യൻസ് മാർക്കറ്റിങ് മാനേജർ മുഹമ്മദ് അലി എന്നിവർ അറിയിച്ചു.

മെഡിക്കൽ ക്യാമ്പിൽ പേര് ഓൺലൈനായും രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പരിൽ ബന്ധപ്പെടുക.. 3377 2317, 5528 7546, 5561 9101, 5520 6998.