- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സംസ്‌കൃതി സിവി ശ്രീരാമൻ സാഹിത്യ പുരസ്‌കാരം ദിവ്യ പ്രസാദിന് സമ്മാനിച്ചു
യശ്ശ: ശരീരനായ സാഹിത്യകാരൻ സിവി ശ്രീരാമന്റെ സ്മരാണാർത്ഥം ഖത്തർ സംസ്‌കൃതി എല്ലാവർഷവും നടത്തി വരുന്ന 'സംസ്‌കൃതി -സിവി ശ്രീരാമൻ സാഹിത്യ പുരസ്‌കാര'ത്തിന്റെ ഈ വർഷത്തെ പുരസ്‌കാരം ഒമാനിൽ നിന്നുള്ള എഴുത്തുകാരി ദിവ്യ പ്രസാദിന് പ്രശസ്ത സാഹിത്യകാരനും കേരള പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറിയുമായ അശോകൻ ചെരുവിൽ സമർപ്പിച്ചു. ''പോർ ചിലമ്പ്' എന്ന കഥക്കാണ് 50,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന പുരസ്‌കാരം ലഭിച്ചത്. ഐസിസി അശോക ഹാളിൽ 'സംസ്‌കൃതി കേരളോത്സവം 2018'ന്റെ വേദിയിൽ നടന്ന ചടങ്ങിൽ സംസ്‌കൃതി ഭാരവാഹികളും മുൻ ഭാരവാഹികളും സന്നിഹിതരായിരുന്നു. തുടർന്ന് അവാർഡ് ജേത്രി സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ജിസിസിയിലെ എഴുത്തുകാർക്ക് സംസ്‌കൃതി നൽകുന്ന പ്രോത്സാഹനത്തെ അവർ അഭിനന്ദിച്ചു.. സംസ്‌കൃതി അംഗങ്ങളായ ശ്രീ തോമസ് കെയ്ൽ എഴുതിയ 'പാമ്പ് വേലായ് തൻ' ,നൗഫൽ യൂസഫ് എഴുതിയ 'മഴപ്പാറ്റകളുടെ ഘോഷയാത്ര' എന്നീ പുസ്തകങ്ങൾ ചടങ്ങിൽ അശോകൻ ചെരുവിൽ പ്രകാശം ചെയ്തു. തന്റെ പുസ്തകത്തിന്റെ ആദ്യ എഡിഷന്റെ മുഴുവൻ റോയൽറ്റി തുകയും മുഖ്യമന്ത
യശ്ശ: ശരീരനായ സാഹിത്യകാരൻ സിവി ശ്രീരാമന്റെ സ്മരാണാർത്ഥം ഖത്തർ സംസ്‌കൃതി എല്ലാവർഷവും നടത്തി വരുന്ന 'സംസ്‌കൃതി -സിവി ശ്രീരാമൻ സാഹിത്യ പുരസ്‌കാര'ത്തിന്റെ ഈ വർഷത്തെ പുരസ്‌കാരം ഒമാനിൽ നിന്നുള്ള എഴുത്തുകാരി ദിവ്യ പ്രസാദിന് പ്രശസ്ത സാഹിത്യകാരനും കേരള പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറിയുമായ അശോകൻ ചെരുവിൽ സമർപ്പിച്ചു. ''പോർ ചിലമ്പ്' എന്ന കഥക്കാണ് 50,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന പുരസ്‌കാരം ലഭിച്ചത്.
ഐസിസി അശോക ഹാളിൽ 'സംസ്‌കൃതി കേരളോത്സവം 2018'ന്റെ വേദിയിൽ നടന്ന ചടങ്ങിൽ സംസ്‌കൃതി ഭാരവാഹികളും മുൻ ഭാരവാഹികളും സന്നിഹിതരായിരുന്നു. തുടർന്ന് അവാർഡ് ജേത്രി സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ജിസിസിയിലെ എഴുത്തുകാർക്ക് സംസ്‌കൃതി നൽകുന്ന പ്രോത്സാഹനത്തെ അവർ അഭിനന്ദിച്ചു..
സംസ്‌കൃതി അംഗങ്ങളായ ശ്രീ തോമസ് കെയ്ൽ എഴുതിയ 'പാമ്പ് വേലായ് തൻ' ,നൗഫൽ യൂസഫ് എഴുതിയ 'മഴപ്പാറ്റകളുടെ ഘോഷയാത്ര' എന്നീ പുസ്തകങ്ങൾ ചടങ്ങിൽ അശോകൻ ചെരുവിൽ പ്രകാശം ചെയ്തു. തന്റെ പുസ്തകത്തിന്റെ ആദ്യ എഡിഷന്റെ മുഴുവൻ റോയൽറ്റി തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് എഴുത്തുകാർ തോമസ് കെയ്ൽ സംസ്‌കൃതിയെ അറിയിച്ചു.
സംസ്‌കൃതി പ്രസിഡണ്ട് എ സുനിൽ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി വിജയകുമാർ സ്വാഗതവും സംസ്‌കൃതി കലാസാംസ്‌കാരിക വിഭാഗം കൺവീനർ ഇഎം സുധീർ പുരസ്‌കാര നിർണ്ണയ രീതിയും വിശദീകരിച്ചു. ഷംസീർ അരിക്കുളം നന്ദി പറഞ്ഞു.