വർഷത്തെ കേരളോത്സവം ഖത്തർ സംസ്‌കൃതി വൈവിധ്യമാർന്ന കലാ സാംസ്‌കാരിക പരിപാടികളോടെ ആഘോഷിച്ചു. ഐസിസി അശോകളിൽ തിങ്ങി നിറഞ്ഞ സദസിനെ സാക്ഷിയാക്കി 3 മണിക്കൂർ നീണ്ട കലാസന്ധ്യായാണ് സംസ്‌കൃതി ഒരുക്കിയത്. സാഹിത്യകാരൻ അശോകൻ ചെരുവിൽ, സിവി ശ്രീരാമൻ സാഹിത്യ പുരസ്‌കാര ജേത്രി ദിവ്യ പ്രസാദ് എന്നിവർ മുഖ്യാഥിതികളായിരുന്നു.

ചടങ്ങിൽ മലയാളം മിഷൻ 'ലോക മലയാള ദിനത്തോടു അനുബന്ധിച്ചു തയ്യാറാക്കിയ ഭാഷാ പ്രതിജ്ഞ്യ ലോക കേരള സഭാ അംഗം പി എൻ ബാബുരാജൻ ചൊല്ലിക്കൊടുത്തു. സിവി ശ്രീരാമൻ സാഹിത്യ പുരസ്‌കാര സമർപ്പണം , പുസ്തക പ്രകാശനം , എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംസ്‌കൃതി അംഗങ്ങളുടെ മക്കൾക്ക് അനുമോദനം, ശ്രീ അശോകൻ ചെരുവിന്റെ പ്രഭാഷണം, എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു,

തുടർന്ന് നടന്ന കലാസന്ധ്യയിൽ സംസ്‌കൃതി കലാകാരന്മാർ അവതരിപ്പിച്ച സംഘഗാനം, ഭാരതനാട്യം, തിരുവാതിര, സംഘനൃത്തം എന്നിവ അരങ്ങേറി. കേരളം അഭിമുഖീകരിച്ച പ്രളയവും, അതിനെ അതിജീവിച്ചു നവകേരള സൃഷ്ടിയുമായി മുന്നോട്ടു പോകുന്ന നമ്മുടെ നാടിനെ അതിമനോഹരമായ സംഗീത ശില്പത്തിലൂടെ രംഗത്ത് അവതരിപ്പിച്ചു. 'നവകേരള നിർമ്മിതിക്ക് നമുക്ക് ഒരുമിക്കാം' എന്ന മുദ്രാവാക്യവുമായി 'നവകേരളം' എന്ന പേരിൽ മുപ്പതോളം കലാകാരന്മാരെ അണിനിരത്തി ആതിര അരുൺലാൽ സംവിധാനം ചെയ്ത സംഗീത ശില്പം പ്രേക്ഷക ശ്രദ്ധ നേടി.

കലാസന്ധ്യയിലെ അവസാന ഇനമായിരുന്ന രംഗാവിഷ്‌കാരം 'വിലക്കപ്പെട്ട സ്വപ്നങ്ങൾ' പ്രേക്ഷകർ നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ചു. മുൻഷി പ്രേംചന്ദ് എഴുതിയ 'സദ്ഗതി' എന്ന കഥയുടെ സ്വതന്ത്ര രംഗാവിഷ്‌കാരത്തിന്റെ രചനയും സംവിധാനം നിർവഹിച്ചത് നിതിൻ എസ് ജി ആണ്. ബാല വിവാഹവും അയിത്തവും പ്രമേയമായി വന്ന രംഗാവിഷ്‌കാരം നവോഥാന കേരളത്തിലെ അവസ്ഥയും ഇപ്പോഴും തുടരുന്ന ഉത്തരേന്ത്യൻ ജാതി വ്യവസ്ഥയുടെ ദൂഷ്യങ്ങളും മികച്ച രീതിയിൽ രംഗത്ത് അവതരിപ്പിച്ചു.