ത്തർ സംസ്‌കൃതി ഇൻഡസ്ട്രിയൽ ഏരിയ യൂണിറ്റിന്റെയും അൽ സുൽത്താൻ മെഡിക്കൽ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ താഴ്ന്ന വരുമാനക്കാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് 24ൽ പ്രവർത്തിക്കുന്ന അൽ സുൽത്താൻ മെഡിക്കൽ സെന്ററിൽ നടന്ന പരിപാടി ബഹു: ഇന്ത്യൻ അംബാസിഡർ ശ്രീ കുമരൻ ഉത്ഘാടനം ചെയ്തു. ഇൻഡസ്ട്രിയൽ ഏരിയയിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നായി അഞ്ഞൂറോളം പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.

ആവശ്യക്കാർക്ക് മരുന്നും , ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ പേർക്കും മൂന്നു മാസത്തെ സൗജന്യ പരിശോധന ഉൾപ്പടെ വിവിധ ആനുകൂല്യങ്ങളോടെയുള്ള കൂപ്പണുകളും വിതരണം ചെയ്തു .അൽ സുൽത്താൻ മെഡിക്കൽ സെന്ററിലെ ഡോക്ടർമാരും , സ്റ്റാഫ് അംഗങ്ങളും , സംസ്‌കൃതി കേന്ദ്ര കമ്മറ്റി അംഗങ്ങളും , ഇൻഡസ്ട്രിയൽ ഏരിയ യൂണിറ്റ് ഭാരവാഹികളും , പ്രവർത്തകരും ക്യാമ്പിന് നേതൃത്വം നൽകി.