'നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തി പുതുവത്സര ദിനത്തിൽ കേളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ വനിതകൾ ഉയർത്തിന്ന പ്രതിരോധ മതിലിനു സംസ്‌കൃതിയുടെ ഐക്യദാർഢ്യം.

വനിത മതിലിലൂടെ സ്ത്രീ മുന്നേറ്റത്തിന്റെ പുതിയ ഏടുകളാവും രചിക്കപ്പെടുകയെന്നും സ്ത്രീ പുരുഷ സമത്വം എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന ഈ പരിപാടി കേളത്തിന്റെ നവോത്ഥാന മൂല്യങ്ങൾക്ക് തുരങ്കം വെക്കുന്ന പ്രതിലോമ ശക്തികൾക്കുള്ള താക്കീതായി മാറുമെന്നും, നവോത്ഥാന നായകരെയും അവർ നടത്തിയ ത്യാഗോജ്വലമായ പോരാട്ടങ്ങളുടെ സ്മരണകൾ വരും തലമുറയ്ക്ക് വേണ്ടി കാത്തുവെക്കുന്നതിനും വനിതാ മതിലിലൂടെ സാധ്യമാകുമെന്നും സംസ്‌കൃതി പത്രക്കുറിപ്പിൽ അറിയിച്ചു.